.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ഇ​ന്ത്യ​യി​ല്‍ ക​ളി​ക്ക​ണം; കാശില്ലെന്ന് ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ഫെഡറേഷൻ

അ​ര്‍ജ​ന്‍റീ​ന വ​രു​മ്പോ​ഴു​ള്ള ഭീ​മ​മാ​യ ചെ​ല​വ് താ​ങ്ങാ​ന്‍ ഇ​ന്ത്യ​ക്കാ​കി​ല്ലെ​ന്നു കാ​ണി​ച്ചാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ ആ​വ​ശ്യം ഇ​ന്ത്യ നി​ര​സി​ച്ച​ത്

MV Desk

ന്യൂ​ഡ​ല്‍ഹി: സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കാ​നു​ള്ള ലോ​ക ചാം​പ്യ​ന്‍മാ​രാ​യ അ​ര്‍ജ​ന്‍റീ​ന​യു​ടെ ക്ഷ​ണം ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ നി​ര​സി​ച്ചു. അ​ഖി​ലേ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഷാ​ജി പ്ര​ഭാ​ക​ര​നാ​ണ് ഇ​ക്കാ​ര്യം ഒ​രു മാ​ധ്യ​മ​ത്തോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജൂ​ണ്‍ മാ​സ​ത്തി​ല്‍ ര​ണ്ട് സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കാ​നാ​യി​രു​ന്നു അ​ര്‍ജ​ന്‍റീ​ന​യു​ടെ തീ​രു​മാ​നം അ​തി​ലൊ​ന്ന് ഇ​ന്ത്യ​യി​ല്‍ വേ​ണ​മെ​ന്ന് അ​ര്‍ജ​ന്‍റീ​ന ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഈ ​നി​ര്‍ദേ​ശം ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ത​ള്ളു​ക​യാ​യി​രു​ന്നെ​ന്ന് റി്പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. അ​ര്‍ജ​ന്‍റീ​ന വ​രു​മ്പോ​ഴു​ള്ള ഭീ​മ​മാ​യ ചെ​ല​വ് താ​ങ്ങാ​ന്‍ ഇ​ന്ത്യ​ക്കാ​കി​ല്ലെ​ന്നു കാ​ണി​ച്ചാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ ആ​വ​ശ്യം ഇ​ന്ത്യ നി​ര​സി​ച്ച​ത്.

ജൂ​ണ്‍ 12-നും 20-​നും ഇ​ട​യി​ല്‍ അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ര​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കാ​നു​ള്ള സ്ലോ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം ഖ​ത്ത​റി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ല്‍ ല​ഭി​ച്ച വ​ലി​യ പി​ന്തു​ണ ക​ണ​ക്കി​ലെ​ടു​ത്ത് ദ​ക്ഷി​ണേ​ഷ്യ​ന്‍ ടീ​മു​ക​ളു​മാ​യി ഈ​സൗ​ഹൃ​ദം ക​ളി​ക്കാ​നാ​യി​രു​ന്നു അ​ര്‍ജ​ന്‍റീ​ന ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം. ആ​രാ​ധ​ക പി​ന്തു​ണ ഏ​റെ​യു​ള്ള ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശു​മാ​യി​രു​ന്നു അ​ര്‍ജ​ന്‍റീ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ര്‍ജ​ന്‍റീ​ന ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍സ് ത​ല​വ​ന്‍ പാ​ബ്ലോ ജാ​ക്വി​ന്‍ ഡി​യാ​സ്, ഇ​ക്കാ​ര്യം അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു.

പ​ക്ഷേ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​തി​നാ​യി അ​ര്‍ജ​ന്‍റീ​ന ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് വ​ലി​യ തു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​ന്ത്യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. 32 കോ​ടി​ക്കും 40 കോ​ടി​ക്കും ഇ​ട​യി​ലു​ള്ള ഒ​രു തു​ക​യാ​ണ് ക​ളി​ക്കാ​ന്‍ അ​ര്‍ജ​ന്‍റീ​ന ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ''

അ​ര്‍ജ​ന്‍റീ​ന ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഒ​രു സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഞ​ങ്ങ​ളെ സ​മീ​പി​ച്ചി​രു​ന്നു. പ​ക്ഷേ ഇ​ത്ര​യും വ​ലി​യ തു​ക ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. അ​ത്ത​ര​മൊ​രു മ​ത്സ​രം ഇ​വി​ടെ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ക്ക് ശ​ക്ത​മാ​യ ഒ​രു പ​ങ്കാ​ളി​യു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. ക​ളി​ക്കു​ന്ന​തി​നാ​യി അ​ര്‍ജ​ന്‍റീ​ന ആ​വ​ശ്യ​പ്പെ​ട്ട തു​ക വ​ള​രെ വ​ലു​താ​ണ്. ഫു​ട്ബോ​ളി​ലെ ഞ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യു​ടെ കാ​ര്യ​ത്തി​ല്‍ ഞ​ങ്ങ​ള്‍ക്ക് പ​രി​മി​തി​ക​ളു​ണ്ട്.'' - ഷാ​ജി പ്ര​ഭാ​ക​ര​ന്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും പി​ന്മാ​റി​യ​തോ​ടെ​യാ​ണ് അ​ര്‍ജ​ന്‍റീ​ന ജൂ​ണ്‍ 15-ന് ​ബെ​യ്ജി​ങ്ങി​ല്‍ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ​യും ജൂ​ണ്‍ 19-ന് ​ജ​ക്കാ​ര്‍ത്ത​യി​ല്‍ ഇ​ന്തോ​നേ​ഷ്യ്ക്കെ​തി​രേ​യും സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ച്ച​ത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ