.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊളംബോ: ഏഷ്യാ കപ്പില്‍ ഞായറാഴ്ച് വീണ്ടും ഇന്ത്യ-പാക് പോരാട്ടം. പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടിയ ഇരുവരും സൂപ്പര്‍ ഫോറിലാണ് വീണ്ടും കൊമ്പു കോര്ക്കാനൊരുങ്ങുന്നത്. ആദ്യ മത്സരത്തിലേതുപോലെ തന്നെ ഞായറാഴ്ചയും മഴപെയ്യാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പക്ഷം.
ഇതേത്തുടര്‍ന്ന് എസിസി ഈ മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിരിക്കുകയാണ്. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടത്തിന് റിസര്‍വ് ദിനമുണ്ടായിരിക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) വ്യക്തമാക്കി. ഇന്ത്യ-പാക് മത്സരത്തിന് മാത്രമായിരിക്കും എസിസി റിസര്‍വ് ദിനം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. മറ്റ് മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനമുണ്ടാകില്ല.
നാളെ മത്സരം സാധ്യമായില്ലെങ്കില്‍ റിസര്‍ന് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും. മത്സരം തുടങ്ങിയ ശേഷമാണ് മഴ മുടക്കുന്നതെങ്കില്‍ ശേഷിക്കുന്ന മത്സരമാകും റിസര്‍വ് ദിനത്തില്‍ പൂര്‍ത്തിയാക്കുക. മത്സരം കാണാനുള്ള ടിക്കറ്റുകള്‍ തിങ്കളാഴ്ചവരെ സൂക്ഷിക്കണമെന്ന് ആരാധകരോട് എസിസി വ്യക്തമാക്കിയിട്ടുണ്ട്. മഴ ഭീഷണി മൂലം സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ കൊളംബോയില്‍ നിന്ന് ഹമ്പന്‍ ടോട്ടയിലേക്ക് മാറ്റുന്ന കാര്യം ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിയിരുന്നു. ഇന്ത്യ-പാക് മത്സരം നടക്കുന്ന ഞായറാഴ്ച കൊളംബോയില്‍ 90 ശതമാനം മഴ പെയ്യുമെന്നാണ് പ്രവചനം.
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക്കിസ്ഥാന് മത്സരം മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. മത്സരത്തില്‍ പാക് പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ 66 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായി ഇന്ത്യന്‍ മുന്‍നിര പതറിയിരുന്നു. പിന്നീട് ഇഷാന് കിഷന്റെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും പ്രത്യാക്രമണമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ആദ്യ ഏഴോവറിനുള്ളില്‍ തന്നെ രോഹിത് ശര്‍മയെയും വിരാട് കോലിയെയും പുറത്താക്കിയ ഇടം കൈയന്‍ പേസര്‍ ഷഹീന് അഫ്രീദിയാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്.
പാണ്ഡ്യയും കിഷനും ചേര്‍ന്ന് കൂട്ടുകെട്ട് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ ഇന്നിങ്സിനു ശേഷം വീണ്ടും മഴ തിമിര്‍ത്ത് പെയ്തതോടെ മത്സരം ഉപേക്ഷിച്ചു. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലായിരിക്കും ഫൈനല്‍.