.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ഫൈനല്‍ ഇന്ന് പ്രശസ്തമായ ലുസൈല്‍ സ്റ്റേഡിയത്തിനിറങ്ങും. ആതിഥേയരായ ഖത്തറിനെതിരേ ടൂര്‍ണമെന്റിലെ കറുത്തകുതിരകളായ ജോര്‍ദാനാണ് കളിക്കുന്നത്. രാത്രി ഒമ്പതിനാണ് മത്സരം. ചാമ്പ്യന്മാര് മുതല്‍ അവസാന സ്ഥാനക്കാരില്‍ ഒരാളായി പുറത്തായ ഇന്ത്യക്കുവരെ കോടികള്‍ സമ്മാനമുണ്ട്. 24 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ 1.48 കോടി ഡോളര്‍ (123 കോടി രൂപ) രൂപയാണ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക.
2019ല്‍ യു.എ.ഇ വേദിയായ ഏഷ്യന്‍ കപ്പിന്റെ അതേ സമ്മാനത്തുക തന്നെയാണിത്.കിരീടമണിയുന്നവര്ക്ക് 41 കോടിയോളം രൂപ സമ്മാനമായി ലഭിക്കും. റണ്ണേഴ്സ് അപ്പിനെ കാത്തിരിക്കുന്നത് 25 കോടിയോളം രൂപയാണ്. സെമി ഫൈനലിസ്റ്റുകള്‍ക്ക് 8.3 കോടിയും ലഭിക്കും. ഗ്രൂപ് റൗണ്ട് ഉള്‍പ്പെടെ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കുമുണ്ട് പാരിതോഷികം. ഒരു കളി ജയിക്കുകയോ, ഗോളടിക്കുകയോ ചെയ്തില്ലെങ്കിലും ഇന്ത്യന്‍ ടീമിനുമുണ്ട് ഏഷ്യന്‍ കപ്പില്‍നിന്നും 1.66 കോടി രൂപ പ്രതിഫലം. ഏഷ്യന്‍ കപ്പിനൊപ്പം നടക്കുന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന് ഇത്തവണ 70 ലക്ഷം ഡോളറാണ് ജേതാക്കള്‍ക്ക് ലഭിക്കുന്നത്.