സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി 
Sports

ഏഷ്യന്‍ ഗെയിംസ്: ബാഡ്മിന്‍റണില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം

വെറും രണ്ട് സെറ്റ് മാത്രം നീണ്ട ഫൈനല്‍ പോരാട്ടം ഇന്ത്യയ്ക്ക് ജയം അനായാസമായിരുന്നു

MV Desk

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യം ചോയ് സോല്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെ തോൽപിച്ചാണ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വർണം നേടിയത്.

വെറും രണ്ട് സെറ്റ് മാത്രം നീണ്ട ഫൈനല്‍ പോരാട്ടം ഇന്ത്യയ്ക്ക് ജയം അനായാസമായിരുന്നു. സ്‌കോര്‍: 21- 8, 21- 16. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 26ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 101ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം.

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

നേപ്പാളിലെ പ്രളയം; 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 പേരെ കാണാതായി, രക്ഷാപ്രവർത്തനം ഊർജിതം

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

മോഷണത്തിനിടെ സ്വന്തം മൊബൈൽ ഫോൺ മറന്നു വച്ചത് നിർണായക തെളിവായി; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

ഒക്റ്റോബർ 25 മുതൽ കോഴിക്കോട് – ബെംഗളൂരു പുതിയ വിമാന സർവീസുമായി ആകാശ എയർ