ആസിഫ് അലി 
Sports

കണ്ണൂർ സ്ക്വാഡിൽ കോടികൾ നിക്ഷേപിച്ച് ആസിഫ് അലി

സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് സൂപ്പർ ലീഗിന് തുടക്കമാകുക.

നീതു ചന്ദ്രൻ

കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബോളിലേക്ക് കോടികൾ നിക്ഷേപിച്ച് നടൻ ആസിഫ് അലി. കണ്ണൂർ സ്ക്വാഡ് ടീമിലാണ് ആസിഫ് അലി നിക്ഷേപം നടത്തിയിരിക്കുന്നത്. ഔദ്യോഗികമായി ഇക്കാര്യം പുറത്തു വിട്ടിട്ടില്ല. സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് സൂപ്പർ ലീഗിന് തുടക്കമാകുക. നടനും നിർമാതാവുമായ പൃഥ്വിരാജും എസ്എൽകെയിൽ ആദ്യമായി വൻ നിക്ഷേപം നടത്തിയത്. ഫോഴ്സ കൊച്ചി എഫ് സിയാണ് താരം സ്വന്തമാക്കിയത്.

അതിനു പിന്നാലെ നിർമാതാവു നിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫൻ തൃശൂർ റോർ ടീമിലും നിക്ഷേപം നടത്തി. ആസിഫ് കൂടി രംഗത്തെത്തിയതോടെ ആറ് ടീമുകളിൽ മൂന്നിലും ചലച്ചിത്ര താരങ്ങളുടെ പങ്കാളിത്തമായി.

കൂടുതൽ താരങ്ങൾ ലീഗിൽ നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video