അസറ്റ് ഫെതേർസ് ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു
ദുബായ്: കറുകുറ്റി എസ് സിഎം എസ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ അസറ്റ് യുഎഇയുടെ നേതൃത്വത്തിൽ 'അസറ്റ് ഫെതേർസ്' എന്ന പേരിൽ ഇന്‍റർ കോളേജ് അലുംനി ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് നടത്തി. ദുബായ് അബുഹൈലിലെ ഫോർച്യൂൺ സ്പോർട്സ് അക്കാഡമിയിലാണ് മത്സരങ്ങൾ നടന്നത്.
വിവിധ വിഭാഗങ്ങളിലെ വിജയികൾ
മാസ്റ്റേഴ്സ് വിഭാഗം: ഒന്നാം സ്ഥാനം - ഫിലിപ്പ് ഡാനിയേൽ & സുനിൽ ജേക്കബ് (സെൻറ് അലോഷ്യസ് കോളേജ്, എടത്വ), രണ്ടാം സ്ഥാനം - കെ. പി മുഹമ്മദ് & സിജോ (മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലം), മൂന്നാം സ്ഥാനം - ഷിജോ & റിബു (എൻ. എസ്. എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാലക്കാട്)
ക്ലാസിക് വിഭാഗം: ഒന്നാം സ്ഥാനം - അലി ഹസ്സൻ & അൻവർ സാദിഖ് (എസ്. എൻ. ജി. എസ്., പട്ടാമ്പി), രണ്ടാം സ്ഥാനം - ജോമോൻ ജോസഫ് & ജിതിൻ ജോസഫ് (എസ്. ബി. കോളേജ്, ചങ്ങനാശ്ശേരി), മൂന്നാം സ്ഥാനം - ആൽവിൻ & ആനന്ദ് (വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, തൃശൂർ)
എലൈറ്റ് വിഭാഗം: ഒന്നാം സ്ഥാനം - ജോൺ ഡയസ് & ജിഷ്ണു അനിൽ കുമാർ, രണ്ടാം സ്ഥാനം - ആസിഫ് ബഷീർ & അച്യുത് ഇ. പി., മൂന്നാം സ്ഥാനം - അഭീഷ് & മുനാവർ
വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ട്രോഫികളും മെഡലുകളും സമ്മാനിച്ചു. പ്രോഗ്രാം കൺവീനർ ആന്‍റണി ജോസ്, അസറ്റ് പ്രസിഡന്‍റ് ജസ്റ്റിൻ ആന്‍റോ, വൈസ് പ്രസിഡന്‍റ് ഷഫ്‌നാസ്, സെക്രട്ടറി തരാന യൂനസ്, ട്രഷറർ സാംസൺ കെ. സലിൻ, ജോയിന്‍റ് സെക്രട്ടറി ഷാരൂൺ, ജോയിന്‍റ് ട്രഷറർ ശ്രീഹരി എന്നിവരും കമ്മിറ്റി അംഗങ്ങളും ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.