ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം
പെർത്ത്: ഫെബ്രുവരി 7ന് ഇന്ത‍്യയിലും ശ്രീലങ്കയിലുമായി ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഓസ്ട്രേലിയൻ ടീമിന് തിരിച്ചടിയായി പേസർ പാറ്റ് കമ്മിൻസിന്‍റെ പരുക്ക്.
ഇതേത്തുടർന്ന് താരം ടൂർണമെന്‍റിൽ നിന്നും പുറത്തായി. കമ്മിൻസിനു പകരമായി ബെൻ ഡ്വാർഷൂയിസ് കളിക്കും. ഇക്കഴിഞ്ഞ ആഷസ് പരമ്പരയ്ക്കിടെയാണ് കമ്മിൻസിന് പരുക്കേറ്റത്.
ഫെബ്രുവരി 7ന് മുൻപേ കായികക്ഷമത വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് വ‍്യക്തമായതോടെയാണ് സെലക്റ്റർമാർ ബെൻ ഡ്വാർഷൂയിസിനെ ടീമിൽ ഉൾപ്പെടുത്തിയത്.
കമ്മിൻസിന്‍റെ അഭാവത്തിൽ ജോഷ് ഹേസൽവുഡ് ഓസ്ട്രേലിയൻ പേസ് നിര കൈകാര‍്യം ചെയ്യും. കമ്മിൻസിനു പുറമെ മാത‍്യു ഷോർടും ടീമിൽ നിന്നും പുറത്തായി. പകരം മാറ്റ് റെൻഷോയെ ടീമിലേക്ക് പരിഗണിച്ചു. ഫെബ്രുവരി 11ന് അയർലൻഡിനെതിരേയാണ് ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആദ‍്യ മത്സരം.