Bajrang Punia 
Sports

ബജ്‌റംഗ് പൂനിയയുടെ സസ്പെൻഷൻ റദ്ദാക്കി

ഈ വിഷയത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം തുടരും. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

VK SANJU

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം ബജ്റംഗ് പൂനിയയെ സസ്പെൻഡ് ചെയ്ത നടപടി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി റദ്ദാക്കി. ഒളിംപിക് മെഡൽ ജേതാവായ പൂനിയ, ഉത്തേജക പരിശോധനയ്ക്ക് മൂത്ര സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനായിരുന്നു നടപടി. ഇതിനു പിന്നാലെ അന്താരാഷ്‌ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങും പൂനിയയെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ മാർച്ച് 10 ന് സോനിപത്തിൽ നടന്ന ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കായുള്ള ട്രയൽസിനു ശേഷമാണ് പൂനിയ സാംപിൾ നൽകാൻ വിസമ്മതിച്ചത്. പരിശോധനയ്ക്ക് ഉപയോഗിക്കുന്ന കിറ്റുകൾ കാലഹരണപ്പെട്ടാണെന്ന് ആരോപിച്ചായിരുന്നു ഇത്.

സാമ്പിൾ നൽകാൻ താൻ വിസമ്മതിച്ചിട്ടില്ലെന്നു കാണിച്ച് പൂനിയ നൽകിയ വിശദീകരണം സ്വീകരിച്ചാണ് ഇപ്പോൾ നടപടി പിൻവലിച്ചിരിക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം തുടരും. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കാസർഗോഡ് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; റെയിൽവേ ഉദ്യോഗസ്ഥന്‍റെ കൈ അറ്റു

വിമാനടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുന്നത് അപ്രായോഗികം; നിലപാട് വ്യക്തമാക്കി വ്യോമയാന മന്ത്രി

'അമ്മ' അതിജീവിതയ്ക്കൊപ്പം, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല; ശ്വേത മേനോൻ

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി