.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സൂര‍്യകുമാർ യാദവും കുടുംബവും
മുംബൈ: ഇത്തവണ ഇന്ത‍്യൻ താരങ്ങൾക്ക് ടി20 ലോകകപ്പ് മത്സരങ്ങൾക്കിടെ കുടുംബാംഗങ്ങളെ കൂടെ കൂട്ടാനാകില്ല. നേരത്തെ വിദേശ പര‍്യടനങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവുകൾ ബിസിസിഐ റദ്ദാക്കി.
എന്നാൽ ടീം മാനേജ്മെന്‍റ് ഇക്കാര‍്യത്തിൽ വ‍്യക്ത തേടി ബിസിസിഐയെ സമീപിച്ചെങ്കിലും മാറ്റം വരുത്താൻ സാധിക്കില്ലെന്ന നിലപാടിലാണ് ബോർഡ്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2024-25 ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടതിനു ശേഷമാണ് ബിസിസിഐ പുതിയ ചട്ടം അവതരിപ്പിച്ചത്.
പരമ്പരകളിലും ടൂർണമെന്‍റുകളിലും പങ്കെടുക്കുമ്പോൾ ടീം ഹോട്ടലിൽ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കും താരങ്ങൾ ടീം ബസിൽ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര‍്യ വാഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നുമായിരുന്നു ബിസിസിഐ നേരത്തെ വ‍്യക്തമാക്കിയിരുന്നത്.