Sanju Samson 
Sports

ഏകദിനത്തിൽ ഇഷ്ടപുത്രൻ ഔട്ടാവും; സഞ്ജുവിന് വഴിതുറക്കാൻ ബിസിസിഐ

സ്റ്റാർ‌ ബാറ്റർ ഋഷഭ് പന്തിന് പകരം ബാക്ക് അപ്പ് കീപ്പറായി സഞ്ജു ടീമിലെത്തുമെന്നാണ് റിപ്പോർട്ടുകൾ

Aswin AM

ന‍്യൂഡൽഹി: മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണെ ഇന്ത‍്യൻ ഏകദിന ടീമിലേക്ക് പരിഗണിക്കാനൊരുങ്ങി ബിസിസിഐ. സ്റ്റാർ‌ ബാറ്റർ ഋഷഭ് പന്തിന് പകരം ബാക്ക് അപ്പ് കീപ്പറായി സഞ്ജു ടീമിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിലെ മിന്നും പ്രകടനം കണക്കിലെടുത്താണ് ബിസിസിഐ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കടക്കുന്നതെന്നാണ് സൂചന.

നിലവിൽ ഓപ്പണിങ്ങിറങ്ങുന്ന സഞ്ജു ഏത് പൊസിഷനിൽ കളിക്കുമെന്ന കാര‍്യം വ‍്യക്തമല്ല. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരൺ ആണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ബിസിസിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വരുന്ന പരമ്പരകളിൽ സഞ്ജുവിനെ ഏകദിന ടീമിൽ കാണാനാവുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

ഐപിഎല്ലിന് മുന്നോടിയായി ന‍്യൂസിലൻഡിനെതിരേ നടന്ന ഏകദിന പരമ്പരയിൽ ഋഷഭ് പന്ത് ടീമിന്‍റെ ഭാഗമായിരുന്നുവെങ്കിലും കെ.എൽ. രാഹുൽ പ്രഥമ വിക്കറ്റ് കീപ്പറായതിനാൽ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

2027ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിനു മുന്നേ നല്ലൊരു ടീം ഒരുക്കാനാണ് ബിസിസിഐ ലക്ഷ‍്യമിടുന്നത്. ലോകകപ്പിന് മുൻപ് 20 ഏകദിന മത്സരങ്ങൾ ഇന്ത‍്യ കളിക്കും. ജൂൺ 14ന് അഫ്ഗാനിസ്ഥാനെതിരേയാണ് ഇന്ത‍്യയുടെ അടുത്ത പരമ്പര. 3 മത്സരങ്ങൾ ഇന്ത‍്യ കളിക്കും.

അതേസമയം, ഇത്തവണത്തെ ഐപിഎൽ സീസണിൽ മോശം പ്രകടനമാണ് ഋഷഭ് പന്ത് പുറത്തെടുത്തത്. 7 മത്സരങ്ങളിൽ നിന്നും 27 ശരാശരിയിൽ 189 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 2024ൽ ശ്രീലങ്കയ്ക്കെതിരേയാണ് ഋഷഭ് പന്ത് അവസാനമായി ഇന്ത‍്യക്കു വേണ്ടി ഏകദിന മത്സരം കളിച്ചത്. എന്നാൽ ഐപിഎല്ലിലെ രണ്ട് സെഞ്ചുറികളും ടി20 ലോകകപ്പിലെ തീപ്പൊരി പ്രകടനവും കാഴ്ചവച്ചതോടെ സഞ്ജു സെലക്റ്റർമാരുടെ ശ്രദ്ധ പിടിച്ചു പറ്റി. 16 ഏകദിന മത്സരം മാത്രമെ സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളുവെങ്കിലും 56.66 ശരാശരിയിൽ 510 റൺസ് നേടിയിട്ടുണ്ട്.

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ