രോഹിത് ശർമ, വിരാട് കോലി

 
Sports

രോ-കോ ഇനി എത്ര കാലം? പ്രത‍്യേക യോഗം ചേരാനൊരുങ്ങി ബിസിസിഐ

ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കു ശേഷം ബിസിസിഐ നിർണായക യോഗം ചേർന്നേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ

Aswin AM

ന‍്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ദയനീയമായി തോൽവിയറിഞ്ഞതിനു പിന്നാലെ ഏകദിന പരമ്പരയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത‍്യൻ ടീം. പരുക്കേറ്റ ശുഭ്മാൻ ഗില്ലിന്‍റെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ഇത്തവണ ടീമിനെ നയിക്കുന്നത്.

നവംബർ 30നാണ് പരമ്പരയിലെ ആദ‍്യ മത്സരം. കരിയറിന്‍റെ അവസാന കാലഘട്ടത്തിലുള്ള സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും എത്ര നാൾ ടീമിൽ തുടരുമെന്നാണ് ഏവരും കാത്തിരിക്കുന്നത്. എന്നാൽ ഇക്കാര‍്യം തീരുമാനിക്കാൻ പരമ്പരയ്ക്കു ശേഷം ബിസിസിഐ യോഗം ചേർന്നേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സെലക്റ്റർമാർ അടക്കമുള്ളവർ പങ്കെടുക്കുന്ന പ്രത‍്യേക യോഗത്തിൽ ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്റ്റർ അജിത് അഗാർക്കറും പങ്കെടുത്തേക്കും. 2027 ലോകകപ്പിൽ ഇരുവരും നീല കുപ്പായമണിയുമോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ യോഗത്തിൽ ചർച്ചയാവും. രോഹിത് ശർമയോട് ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേരത്തെ ബിസിസിഐ നിർദേശിച്ചിരുന്നു.

ഓസീസിനെതിരേ നടന്ന പരമ്പരയിലാണ് ഇരുവരും അവസാനമായി കളിച്ചത്. രോഹിത് ശർമ 3 മത്സരങ്ങളിൽ നിന്നും 202 റൺസ് നേടി ടോപ് സ്കോററായപ്പോൾ വിരാട് കോലി മൂന്നു മത്സരങ്ങളിൽ നിന്നും 74 റൺസ് മാത്രമാണ് നേടിയത്. ആദ‍്യ രണ്ടു മത്സരങ്ങളിലം കോലി ഡക്കിന് പുറത്തായിരുന്നു.

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ

ഗാസയിൽ രണ്ടാം ഘട്ട വെടിനിർത്തൽ പദ്ധതി പ്രഖ്യാപിച്ച് യുഎസ്