സൂര‍്യകുമാർ യാദവ്

 
Sports

സൂര‍്യകുമാർ യാദവിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും; ടി20യിൽ ഇന്ത‍്യയെ നയിക്കാൻ പുതിയ ക‍്യാപ്റ്റൻ?

ഐപിഎല്ലിനു ശേഷം നടക്കുന്ന പരമ്പരയിൽ ശ്രേയസായിരിക്കും ഇന്ത‍്യൻ ടീമിന്‍റെ ക‍്യാപ്റ്റനെന്നാണ് റിപ്പോർ‌ട്ടിൽ പറയുന്നത്

Aswin AM

മുംബൈ: ഇന്ത‍്യൻ ടി20 ടീമിന്‍റെ പുതിയ ക‍്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിക്കാനൊരുങ്ങി ബിസിസിഐ. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഐപിഎല്ലിനു ശേഷം നടക്കുന്ന പരമ്പരയിൽ ശ്രേയസായിരിക്കും ഇന്ത‍്യൻ ടീമിന്‍റെ ക‍്യാപ്റ്റനെന്നാണ് റിപ്പോർ‌ട്ടിൽ പറയുന്നത്. അങ്ങനെയെങ്കിൽ 2 വർഷത്തെ ഇടവേളയ്ക്കു ശേഷം ശ്രേയസ് അയ്യർ ഇന്ത‍്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തും.

ഐപിഎല്ലിന് ശേഷം നടക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലും ശ്രേയസ് ഇന്ത‍്യയെ നയിച്ചേക്കും. എം.എസ്. ധോണിക്കും രോഹിത് ശർമയ്ക്കും ശേഷം ഇന്ത‍്യക്ക് ടി20 ലോകകപ്പ് നേടി തന്ന ക‍്യാപ്റ്റനാണ് സൂര‍്യകുമാർ യാദവ്.

നിലവിൽ ഐപിഎല്ലിൽ സൂര‍്യകുമാർ യാദവിന്‍റെ മോശം ഫോമിൽ ടീം മാനേജ്മെന്‍റിന് അതൃപ്തിയുണ്ട്. അതാണ് ടീം മാനേജ്മെന്‍റ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് മുതിരുന്നതെന്നാണ് വിവരം.

വാണിയപ്പാറത്തട്ടിലെ കല്ലറ തുറന്നു; മൂന്നാമതൊരു മൃതദേഹമില്ല, ദുരൂഹത അവസാനിച്ചു

"ഉയർന്ന ശബ്ദവും വെളിച്ചവും തീയും വേണ്ട"; ഉപാധികളോടെ മോഡിഫിക്കേഷൻ ആകാമെന്ന് ഗതാഗത മന്ത്രി

വിവാഹവാഗ്ദാനം നൽകി മൂന്നു വർഷം പീഡിപ്പിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരേ പരാതി

33 ഡിഗ്രി ചൂടിൽ ഹുഡി അണിഞ്ഞ് മല കയറുന്ന യുവാവ്: കേതൻ അഗർവാളിന്‍റെ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

ഉമ്മൻചാണ്ടിയുടെ നാമവും ചട്ടവിരുദ്ധം; കോൺഗ്രസ് അംഗത്തിന്‍റെ സത്യപ്രതിജ്ഞയും റദ്ദാക്കി