.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
claudio echeverri 
Sports

എ​ച്ച​വേ​രി സി​റ്റി​യി​ലേ​ക്ക്?

അ​ടു​ത്ത വ​ര്‍ഷം 18 തി​ക​യു​ന്ന​തി​നൊ​പ്പം താ​ര​ത്തെ സ്വ​ന്ത​മാ​ക്കാ​നാ​ണ് യൂ​റോ​പ്യ​ന്‍ ക്ല​ബ്ബു​ക​ളു​ടെ ശ്ര​മം

MV Desk

ബ്യൂ​ണ​സ് അ​യേ​ഴ്‌​സ്: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ലൂ​ടെ അ​ര്‍ജ​ന്‍റീ​ന​യ്ക്കു ല​ഭി​ച്ച താ​രോ​ദ​യം ക്ലോ​ഡി​യോ എ​ച്ച​വേ​രി​യെ സ്വ​ന്ത​മാ​ക്കാ​ന്‍ ഇം​ഗ്ലീ​ഷ് വ​മ്പ​ന്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ശ്ര​മ​മാ​രം​ഭി​ച്ചു. സി​റ്റി​ക്കൊ​പ്പം യൂ​റോ​പ്പി​ലെ മ​റ്റ് വ​മ്പ​ന്‍ ക്ല​ബ്ബു​ക​ളും രം​ഗ​ത്തു​ണ്ട്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി, റ​യ​ല്‍ മാ​ഡ്രി​ഡ്, അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ്, എ​സി മി​ല​ന്‍, യു​വ​ന്‍റ​സ്, പി​എ​സ്ജി, ബെ​ന്‍ഫി​ക്ക എ​ന്നീ ക്ല​ബ്ബു​ക​ള്‍ യു​വ​താ​ര​ത്തെ സ്വ​ന്ത​മാ​ക്കാ​ന്‍ എ​ച്ച​വേ​രി​യു​ടെ ക്ല​ബ്ബാ​യ റി​വ​ര്‍പ്ലേ​റ്റി​നെ സ​മീ​പി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍ട്ട്.

അ​ടു​ത്ത വ​ര്‍ഷം 18 തി​ക​യു​ന്ന​തി​നൊ​പ്പം താ​ര​ത്തെ സ്വ​ന്ത​മാ​ക്കാ​നാ​ണ് യൂ​റോ​പ്യ​ന്‍ ക്ല​ബ്ബു​ക​ളു​ടെ ശ്ര​മം. ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ ക​ളി​ക്കാ​നാ​ണ് എ​ച്ച​വേ​രി​യു​ടെ താ​ത്പ​ര്യ​മെ​ന്ന് ലോ​ക​ക​പ്പ​നു ശേ​ഷം എ​ച്ച​വേ​രി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബാ​ഴ്‌​സ​യി​ലേ​ക്ക് പോ​കാ​നു​ള്ള എ​ച്ച​വേ​രി​യു​ടെ ആ​ഗ്ര​ഹം ത​ത്കാ​ലം ന​ട​ക്കി​ല്ല.

അ​തേ​സ​മ​യം, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ ഓ​ഫ​ര്‍ എ​ച്ച​വേ​രി ത​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. മെ​സി​യു​ടെ ക​രി​യ​റി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള പ​രി​ശീ​ല​ക​ന്‍ പെ​പ് ഗാ​ര്‍ഡി​യോ​ള​യ്ക്ക് കീ​ഴി​ലാ​ണ് സി​റ്റി ക​ളി​ക്കു​ന്ന​ത് എ​ന്ന​തു​ത​ന്നെ​യാ​ണ് എ​ച്ച​വേ​രി​യെ സി​റ്റി​യോ​ട് അ​ടു​പ്പി​ക്കു​ന്ന ഘ​ട​കം. മാ​ത്ര​വു​മ​ല്ല, റി​വ​ര്‍പ്ലേ​റ്റി​ലെ സ​ഹ​താ​രം ജൂ​ലി​യ​ന്‍ അ​ല്‍വാ​ര​സ് ഇ​പ്പോ​ള്‍ സി​റ്റി​യി​ലാ​ണ് ക​ളി​ക്കു​ന്ന​തും. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ റി​വ​ര്‍പ്ലേ​റ്റി​ല്‍ നി​ന്നാ​ണ് ജൂ​ലി​യ​ന്‍ അ​ല്‍വാ​ര​സി​നെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സ്വ​ന്ത​മാ​ക്കി​യ​ത്. അ​ല്‍വ​രാ​സ് 69 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് സി​റ്റി​ക്കാ​യി 25 ഗോ​ളു​ക​ള്‍ നേ​ടി.

അ​തേ​സ​മ​യം, യു​റോ​പ്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ വ​മ്പ​ന്‍ ക്ല​ബു​ക​ളെ​ല്ലാം രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ എ​ച്ച​വേ​രി​യു​ടെ റി​ലീ​സ് ക്ലോ​സ് തു​ക ഉ​യ​ര്‍ത്താ​നാ​ണ് റി​വ​ര്‍പ്ലേ​റ്റി​ന്‍റെ തീ​രു​മാ​നം. അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ അ​ര്‍ജ​ന്‍റീ​ന സെ​മി​യി​ല്‍ ജ​ര്‍മ​നി​യോ​ട് തോ​റ്റ് പു​റ​ത്താ​യെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​രം എ​ച്ച​വേ​രി​യാ​ണ്. ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽനിന്ന് അഞ്ച് ഗോളുകളാണ് എച്ചെവേരിയുടെ സന്പാദ്യം.

വീടുകൾക്ക് ഗ്യാസ് സിലിണ്ടർ 45 ദിവസം കൂടുമ്പോൾ; വാണിജ്യ സിലിണ്ടറിന് ഇളവ്

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ തന്നെ; എൽഡിഎഫിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം ‌നടത്തി ജോസ് കെ. മാണി

''ഒരുമാതിരി പണി കാണിക്കരുത്''; മന്ത്രി സജി ചെറിയാനെ പരസ്യമായി വിമർശിച്ച് എം.എം. മണി

നേമത്ത് രാഹുൽ ഈശ്വർ സ്ഥാനാർഥി? ചർച്ച നടത്തി കോൺഗ്രസ്

തൃശൂരിൽ കിടപ്പു രോഗിയായ 84 കാരിയെ തെരുവുനായ കടിച്ചുകൊന്നു