ഐപിഎൽ സംപ്രേഷണം ചെയ്യുന്നതിന് രാജ‍്യത്ത് വിലക്കില്ല; ഒടുവിൽ യൂ ടേൺ അടിച്ച് ബംഗ്ലാദേശ് സർക്കാർ

 
IPL

ഐപിഎൽ സംപ്രേഷണം ചെയ്യുന്നതിന് രാജ‍്യത്ത് വിലക്കില്ല; ഒടുവിൽ യൂ ടേൺ അടിച്ച് ബംഗ്ലാദേശ് സർക്കാർ

കായികരംഗത്ത് ബംഗ്ലാദേശ് സർക്കാർ രാഷ്ട്രീയം കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് മന്ത്രി സാഹിർ ഉദ്ദീൻ സ്വപൻ പറയുന്നത്

Aswin AM

ധാക്ക: ഐപിഎൽ സംപ്രേഷണം ചെയ്യുന്നതിന് രാജ‍്യത്ത് വിലക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനെ 2026 ഐപിഎൽ സീസണിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെയായിരുന്നു ഐപിഎൽ സംപ്രേഷണം അനുവദിക്കില്ലെന്ന് ബംഗ്ലാദേശ് വ‍്യക്തമാക്കിയത്. അന്നത്തെ ഇടക്കാല സർക്കാർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്.

എന്നാൽ പുതുതായി നിയമിതനായ മന്ത്രി സാഹിർ ഉദ്ദീൻ സ്വപൻ പറയുന്നത് ഐപിഎൽ സംപ്രേഷണം ആവശ‍്യപ്പെട്ട് ഇതുവരെ തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും സമീപിക്കുന്ന പക്ഷം അതിനെ അനുകൂലമായി കാണുമെന്നും കായികരംഗത്ത് ബംഗ്ലാദേശ് സർക്കാർ രാഷ്ട്രീയം കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ്. വാണിജ‍്യപരമായി ഇതിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാധ‍്യമം റിപ്പോർട്ട് ചെയ്തു.

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം

മുണ്ടത്തിക്കോട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിന്‍റെ വിശദീകരണം തേടി

'പിണറായിയെ കണ്ട് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെ കാണാം': മന്ത്രി കെ.എം. ഷാജിയ്ക്കെതിരേ അധിക്ഷേപവുമായി പൊലീസ് ഉദ്യോഗസ്ഥൻ

സഞ്ജു ഇല്ല, നാല് പുതുമുഖങ്ങൾ: ഇന്ത്യൻ ടീമായി