മുകുൽ ചൗധരി

 
IPL

കത്തി ജ്വലിച്ച് മുകുൽ ചൗധരി; അവസാന ഓവറിൽ തിരിച്ചടിച്ച് ലഖ്നൗ

നിശ്ചിത 20 ഓവറിൽ കോൽക്കത്ത ഉയർത്തിയ 182 റൺസ് വിജയലക്ഷ‍്യം ലഖ്നൗ സൂപ്പർ ജ‍യന്‍റ്സ് അവസാന ഓവറിലെ അവസാന പന്തിൽ മറികടന്നു

Aswin AM

കോൽക്കത്ത: ഐപിഎല്ലിൽ‌ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവി. നിശ്ചിത 20 ഓവറിൽ കോൽക്കത്ത ഉയർത്തിയ 182 റൺസ് വിജയലക്ഷ‍്യം ലഖ്നൗ സൂപ്പർ ജ‍യന്‍റ്സ് അവസാന ഓവറിലെ അവസാന പന്തിൽ മറികടന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ എയ്ഡൻ മാർക്രവും (15 പന്തിൽ 22) മിച്ചൽ മാർഷും (11 പന്തിൽ 15) സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 41 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കാൻ ഇരുവർക്കും സാധിച്ചു.

ക‍്യാപ്റ്റൻ ഋഷഭ് പന്ത് 9 പന്തിൽ നിന്നും 10 റൺസെടുത്ത് മടങ്ങി. നിക്കൊളാസ് പുരാൻ (13), അബ്ദുൾ സമദ് (2) എന്നിവർ തിളങ്ങിയില്ല. മുകുൽ ചൗധരിയും ആയുഷ് ബധോനിയും (34 പന്തിൽ 54) നൽകിയ തിരിച്ചടിയാണ് ലഖ്നൗവിന്‍റെ വിജയത്തിൽ നിർണായകമായത്. ഒരു ഘട്ടത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നില‍യിലായിരുന്നു ലഖ്നൗ.

വിജയ പ്രതീക്ഷ അസ്തമിച്ചെന്ന് കരുതിയ നിമിഷത്തിൽ നിന്നാണ് ആയുഷ് ബധോനി സ്കോർബോർഡ് ചലിപ്പിച്ച് ടീമിന് ആത്മവിശ്വാസം നൽകിയത്. എന്നാൽ 14.4 ഓവറിൽ ബധോനി പുറത്തായതോടെ ലഖ്നൗവിന്‍റെ റൺറേറ്റ് കുറഞ്ഞു. പിന്നാലെയെത്തിയ മുഹമ്മദ് ഷമിയും പുറത്തായതോടെ 7 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലായി. ഇവിടെ നിന്നാണ് ഏഴാമനായി ക്രീസിലെത്തി ദൈവത്തെ പോലെ അവതരിച്ച് ലഖ്നൗവിന്‍റെ രക്ഷകനായി മുകുൽ ചൗധരി ടീമിനെ വിജയിപ്പിച്ചത്. 27 പന്തിൽ നിന്നും 7 സിക്സും 2 ബൗണ്ടറിയും അടക്കം 54 റൺസാണ് താരം അടിച്ചെടുത്തത്.

കോൽക്കത്തയ്ക്കു വേണ്ടി വൈഭവ് അരോറയും അങ്കുൽ റോയ്‌യും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ സുനിൽ നരയെ്ൻ, കാർത്തിക് ത‍്യാഗി, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത കോൽക്കത്ത നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് അടിച്ചെടുത്തത്.

എല്ലാ ടീമുകളും 200 റൺസിനു മേലെ റൺസ് ഉയർത്തുമ്പോൾ ഹോംഗ്രൗണ്ടിൽ പോലും മികച്ച സ്കോർ ഉയർത്താൻ കോൽക്കത്തയ്ക്ക് സാധിക്കുന്നില്ല. 33 പന്തിൽ നിന്നും 5 ബൗണ്ടറിയും 2 സിക്സും അടക്കം 45 റൺസ് അടിച്ചെടുത്ത അംഗ്കൃഷ് രഘുവംശിയാണ് ടീമിന്‍റെ ടോപ് സ്കോറർ. പ്രിൻസ് യാദവ്, മണിമരൻ സിദ്ധാർഥ്, ആവേശ് ഖാൻ, ദിഗ്‌വേഷ് രഥി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ഈഡൻ ഗാർഡനിൽ ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്തയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.

ആദ‍്യ ഓവർ എറിഞ്ഞ മുഹമ്മദ് ഷമിയെ പ്രതിരോധിക്കാൻ പാടുപെടുന്ന ഫിൻ അലനെയാണ് കണ്ടത്. രണ്ടാം ഓവറിൽ പ്രിൻസ് യാദവിനെ രണ്ടു ബൗണ്ടറി പറത്തി ഫിൻ അലൻ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 1.4 ഓവറിൽ ദിഗ്‌വേഷ് രഥിക്ക് ക‍്യാച്ച് നൽകി മടങ്ങി. പിന്നാലെയെത്തിയ അംഗ്കൃഷ് രഘുവംശി രഹാനെയ്ക്കൊപ്പം ചേർന്ന്50 റൺസ് കൂട്ടുകെട്ട് ഉയർത്തിയതോടെ റൺസ് ഉയർന്നു. 10.2 ഓവറിലാണ് പിന്നീട് രണ്ടാം വിക്കറ്റ് ടീമിന് നഷ്ടമാകുന്നത്. അജിങ്ക‍്യ രഹാനെയാണ് പുറത്തായത്. ഇതോടെ റൺറേറ്റ് കുറഞ്ഞു. അടുത്ത ഓവറിൽ അംഗ്കൃഷ് രഘുവംശിയെ മണിമരൻ സിദ്ധാർഥും

പിന്നാലെയെത്തിയ റിങ്കു സിങ്ങിനെ ആവേശ് ഖാൻ ക്ലീൻ ബൗൾഡ് ആക്കുകയും ചെയ്തതോടെ കോൽക്കത്ത പ്രതിരോധത്തിലായി. ആറാമനായി എത്തിയ റൊവ്മാൻ പവലിന്‍റെ വെടിക്കെട്ട് പ്രകടനമാണ് റൺസ് വീണ്ടും ഉയരാൻ സഹായകരമായത്. 24 പന്തുകൾ മാത്രമെ ബാറ്റ് ചെയ്തുള്ളുവെങ്കിലും 39 റൺസ് പവൽ അടിച്ചെടുത്തു. കാമറൂൺ ഗ്രീനിന് എൽഎസ്ജിയുടെ ബൗളർമാർക്കു മുന്നിൽ ആക്രമണോത്സുക പുറത്തെടുക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിലാണ് ഗ്രീൻ റൺസ് കണ്ടെത്തിയത്. 24 പന്തിൽ 32 റൺസാണ് ഗ്രീനിന്‍റെ സമ്പാദ‍്യം.

സംസ്ഥാനത്ത് കനത്ത പോളിങ്; ഏറ്റവും കൂടുതൽ ചിറ്റൂർ മണ്ഡലത്തിൽ

കഴുത്തു ഞെരിച്ചു കൊന്നത് എട്ടു സ്ത്രീകളെ

'ഒരുമിച്ച് മുന്നേറാം നവകേരളത്തിനായി'; വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ‍്യമന്ത്രി

''ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ആരെയും വിലക്കരുത്''; ജസ്റ്റിസ് ബി.വി. നാഗരത്ന

" ഭ്രാന്തൻ മനുഷ്യൻ സിദ്ധാന്തം": റിച്ചാർഡ് നിക്സൺ മുതൽ ഡോണൾഡ് ട്രംപ് വരെ