ഐപിഎൽ മത്സരത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് രാജസ്ഥാൻ റോയൽസ് മാനേജർ; എത്തിനോക്കി വൈഭവ്, വിവാദം

 
IPL

ഐപിഎൽ മത്സരത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് രാജസ്ഥാൻ റോയൽസ് മാനേജർ; എത്തിനോക്കി വൈഭവ്, വിവാദം

താരങ്ങൾക്കും മാച്ച് ഒഫിഷ‍്യലുകൾക്കും മത്സരത്തിനിടെ ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്ക് നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് റോമി ചട്ടലംഘനം നടത്തിയിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐപിഎൽ മത്സരത്തിൽ ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന രാജസ്ഥാൻ റോയൽസ് മാനേജർ റോമി ഭിൻഡർ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദങ്ങൾക്കിടയാക്കി.

താരങ്ങൾക്കും മാച്ച് ഒഫിഷ‍്യലുകൾക്കും മത്സരത്തിനിടെ ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്ക് നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് റോമി ചട്ടലംഘനം നടത്തിയിരിക്കുന്നത്.

സംഭവത്തിൽ ബിസിസിഐ റോമിയോട് വിശദീകരണം തേടിയേക്കും. വാതുവയ്പ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബിസിസിഐ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ മുന്നോട്ടു വച്ചിട്ടുള്ളത്. മത്സരത്തിന്‍റെ 11ാം ഓവറിലാണ് റോമി മൊബൈൽ ഫോൺ ഉപയോഗിച്ചത്.

ഇതിനിടെ യുവതാരം വൈഭവ് സൂര‍്യവംശി റോമിയുടെ ഫോണിലേക്ക് എത്തി നോക്കുന്നതും കാണാം. ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ആരാവണം മുഖ്യമന്ത്രി? ഗ്രൂപ്പ് പോരിന് വളമിട്ട് വിഡി ക്യാമ്പ്; അതൃപ്തിയില്‍ ഹൈക്കമാൻഡ്

കോളെജ് ഡേയിൽ പങ്കെടുക്കാത്തവർക്ക് പിഴ ചുമത്തി സർക്കുലർ; സംഭവം ചർച്ചയായതോടെ പിൻവലിക്കാൻ വിസിയുടെ നിർദേശം

''ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ട്''; ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാർ

മദ്യക്കുപ്പി തിരിച്ചു നൽകിയാൽ 20 രൂപ റീഫണ്ട്; കണ്ണൂർ ബെവ്കോ വൈറൽ‌|Video

നാദം നിലച്ചു; ആശാ ഭോസ്‌ലെക്ക് വിട