സഞ്ജു സാംസൺ, റിയാൻ പരാഗ്

 
IPL

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ആദ‍്യ മൂന്ന് മത്സരങ്ങൾ നയിക്കാൻ സഞ്ജു ഇല്ല; പകരം റിയാൻ പരാഗ്

ക‍്യാപ്റ്റൻ സഞ്ജു സാംസൺന്‍റെ പരുക്ക് മാറാത്തതിനാലാണ് ടീമിനെ റിയാൻ പരാഗ് നയിക്കുന്നത്

Aswin AM

ജയ്പൂർ: 2025 ഐപിഎൽ സീസണിലെ രാജസ്ഥാൻ റോയൽസിനെ ആദ‍്യ മൂന്ന് മത്സരങ്ങളിൽ റിയാൻ പരാഗ് നയിക്കും. ക‍്യാപ്റ്റനായിരുന്ന സഞ്ജു സാംസണിന്‍റെ പരുക്ക് മാറാത്തതിനാലാണ് റിയാൻ പരാഗ് ടീമിനെ നയിക്കുന്നത്.

അതേസമയം ബാറ്ററായി മാത്രം ആദ‍്യ മൂന്നു മത്സരങ്ങളിൽ താൻ ഉണ്ടാവുമെന്ന് ടീം മീറ്റിങ്ങിൽ സഞ്ജു അറിയിച്ചു. സഞ്ജുവിന് പകരം ധ്രുവ് ജുറലായിരിക്കും വിക്കറ്റ് കീപ്പറാവുക. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലാണ് സഞ്ജുവിന് കൈ വിരലിന് പരുക്കേറ്റത്.

ഐപിഎൽ മത്സരത്തിൽ ആദ‍്യമായാണ് റിയാൻ പരാഗ് നായകനാകുന്നത്. 2019 മുതൽ രാജസ്ഥാൻ റോയൽസിന്‍റെ ഭാഗമായ റിയാൻ പരാഗിനെ 14 കോടി രൂപയ്ക്കാണ് താരലേലത്തിന് മുമ്പായി ടീമിൽ നിലനിർത്തിയത്.

മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരേയാണ് രാജസ്ഥാന്‍റെ ആദ‍്യ മത്സരം. തുടർന്ന് മാർച്ച് 26ന് നിലിവിലെ ചാംപ‍്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേയും പിന്നീട് മാർച്ച് 30ന് ചെന്നൈ സൂപ്പർ കിങ്സിനെതിരേയും രാജസ്ഥാൻ ഏറ്റുമുട്ടും. 2021-2023 കാലഘട്ടങ്ങളിലായി അസമിന് വേണ്ടി ടി -20 ക്രിക്കറ്റിൽ 17 മത്സരങ്ങൾ നായകനായ റിയാൻ പരാഗിന് ടീമിനെ 10 മത്സരങ്ങൾ വിജയിപ്പിക്കാനായിരുന്നു.

മെസിയെക്കുറിച്ച് ചോദ്യം, ദേഷ്യപ്പെട്ട് മൈക്ക് തട്ടിത്തെറിപ്പിച്ച് കായികമന്ത്രി

ഡൽഹി ആസിഡ് ആക്രമണം; ഇരയുടെ പിതാവിനെതിരേ പരാതി നൽകി പ്രതിയുടെ ഭാര്യ

കോൽക്കത്ത- ഗ്വാങ്ഷു ഫ്ലൈറ്റ് പുനരാരംഭിച്ച് ഇൻഡിഗോ

ബവുമ നയിക്കും; ഇന്ത‍്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ‍്യാപിച്ചു

ടി20 പരമ്പരയ്ക്ക് മുന്നേ ഓസീസിന് തിരിച്ചടി, ആദം സാംപയില്ല; പകരം 23കാരൻ ടീമിൽ