.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

വാ​ര്‍ണ​റും മ​ട​ങ്ങു​ന്നു; ഓ​സ്ട്രേ​ലി​യ ത്രി​ശ​ങ്കു​വി​ല്‍

ഹെ​ല്‍മ​റ്റി​ല്‍ പ​ന്തു​കൊ​ണ്ട​തി​ന്‍റെ അ​സ്വ​സ്ഥ​ത​ക​ള്‍ മാ​റി​യെ​ങ്കി​ലും കൈ​മു​ട്ടി​ന് പ​രു​ക്കേ​റ്റ​തി​നാ​ല്‍ വാ​ര്‍ണ​ര്‍ക്ക് അ​ടു​ത്ത ടെ​സ്റ്റി​ല്‍ ക​ളി​ക്കാ​നാ​വി​ല്ല.

MV Desk

ന്യൂ​ഡ​ല്‍ഹി: ബോ​ര്‍ഡ​ര്‍ - ഗാ​വ​സ്ക​ര്‍ ട്രോ​ഫി ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ക​ളി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​ന്‍ ടീ​മി​ല്‍ പ​രു​ക്കി​ന്‍റെ ക​ളി തു​ട​രു​ന്നു. ര​ണ്ടാം ടെ​സ്റ്റി​ല്‍ ബാ​റ്റി​ങ്ങി​നി​ടെ പ​രു​ക്കേ​റ്റ ഓ​സീ​സ് ഓ​പ്പ​ണ​ര്‍ ഡേ​വി​ഡ് വാ​ര്‍ണ​റും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​തോ​ടെ ഓ​സീ​സ് ടീം ​ത്രി​ശ​ങ്കു​വി​ലാ​യി​രി​ക്കു​ക​യാ​ണ്. പ​ര​മ്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വാ​ര്‍ണ​ര്‍ ക​ളി​ക്കി​ല്ലെ​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍ ടീം ​മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ന്യൂ​ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റി​ല്‍ ബാ​റ്റി​ങ്ങി​നി​ടെ മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ പ​ന്ത് കൈ​മു​ട്ടി​ല്‍ കൊ​ണ്ട വാ​ര്‍ണ​ര്‍ക്ക് പ​രു​ക്കേ​റ്റി​രു​ന്നു. വാ​ര്‍ണ​റു​ടെ കൈ​മു​ട്ടി​ല്‍ നേ​രി​യ പൊ​ട്ട​ലു​ണ്ട്. പി​ന്നീ​ട് സി​റാ​ജി​ന്‍റെ പ​ന്ത് ഹെ​ല്‍മെ​റ്റി​ല്‍ കൊ​ണ്ട വാ​ര്‍ണ​ര്‍ പി​ന്മാ​റി​യി​രു​ന്നു. പി​ന്നീ​ട് ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ ക​ണ്‍ക​ഷ​ന്‍ സ​ബ്സ്റ്റി​റ്റ്യൂ​ഷ​നി​ലൂ​ടെ മാ​റ്റ് റെ​ന്‍ഷാ ആ​ണ് വാ​ര്‍ണ​ര്‍ക്ക് പ​ക​രം ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ ബാ​റ്റ് ചെ​യ്ത​ത്.

ഹെ​ല്‍മ​റ്റി​ല്‍ പ​ന്തു​കൊ​ണ്ട​തി​ന്‍റെ അ​സ്വ​സ്ഥ​ത​ക​ള്‍ മാ​റി​യെ​ങ്കി​ലും കൈ​മു​ട്ടി​ന് പ​രു​ക്കേ​റ്റ​തി​നാ​ല്‍ വാ​ര്‍ണ​ര്‍ക്ക് അ​ടു​ത്ത ടെ​സ്റ്റി​ല്‍ ക​ളി​ക്കാ​നാ​വി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ര്‍ണ​ര്‍ കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. വാ​ര്‍ണ​ര്‍ക്ക് പ​ക​ര​ക്കാ​ര​നാ​യി ആ​രെ​യും ടീ​മി​ലെ​ടു​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. വാ​ര്‍ണ​റു​ടെ അ​ഭാ​വ​ത്തി​ല്‍ ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ട്രാ​വി​സ് ഹെ​ഡാ​ണ് ഓ​സീ​സി​നാ​യി ഓ​പ്പ​ണ്‍ ചെ​യ്ത​ത്.

മാ​ര്‍ച്ച് ഒ​ന്നി​ന് ഇ​ന്‍ഡോ​റി​ല്‍ തു​ട​ങ്ങു​ന്ന മൂ​ന്നാം ടെ​സ്റ്റി​ല്‍ ഹെ​ഡ് ത​ന്നെ ഓ​പ്പ​ണ​റാ​യി തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. മോ​ശം ഫോ​മി​ലു​ള്ള വാ​ര്‍ണ​റെ ടെ​സ്റ്റ് ടീ​മി​ല്‍ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്ന വാ​ദം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് താ​ര​ത്തി​ന് പ​രു​ക്കേ​ല്‍ക്കു​ന്ന​ത്. അ​തേ​സ​മ​യം, ടെ​സ്റ്റ് പ​ര​മ്പ​ര​ക്കു​ശേ​ഷം ന​ട​ക്കു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​ക്കാ​യി വാ​ര്‍ണ​ര്‍ ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നേ​ര​ത്തെ, പേ​സ് ബൗ​ള​ര്‍ ജോ​ഷ് ഹേ​സ​ല്‍വു​ഡും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ നാ​ട്ടി​ലേ​ക്കു പോ​യ ക്യാ​പ്റ്റ​ന്‍ പാ​റ്റ് ക​മി​ന്‍സ് മൂ​ന്നാം ടെ​സ്റ്റി​നു മു​മ്പ് ഇ​ന്ത്യ​യി​ല്‍ മ​ട​ങ്ങി​യെ​ത്തും. എ​ന്നാ​ല്‍, ആ​ഷ്ട​ണ്‍ ആ​ഗ​ര്‍, മാ​റ്റ് റെ​ന്‍ഷോ എ​ന്നി​വ​രും പ​രു​ക്കി​നെ​ത്തു​ട​ര്‍ന്ന് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. അ​തി​നി​ടെ, പ​രു​ക്കു​മൂ​ലം ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും ക​ളി​ക്കാ​തി​രു​ന്ന കാ​മൂ​ണ്‍ ഗ്രീ​ന്‍ മൂ​ന്നാം ടെ​സ്റ്റി​ല്‍ ക​ളി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

വനിത സംവരണ നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നീക്കം; വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ്

കത്തിൽ ബിജെപി സീൽ വന്നത് സാങ്കേതിക പിഴവ്; തെറ്റ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

പുതുച്ചേരിയിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ട്രംപിനെ തള്ളി ഇറാൻ; ചർച്ചകൾ നടക്കുന്നില്ല; പ്രസ്താവനയ്ക്ക് പിന്നിൽ ഊർജ വില കുറയ്ക്കാനുള്ള തന്ത്രം

ശബരിമലയിൽ യുവതി പ്രവേശന വിലക്ക് തുടരണം; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ