അരുഷി ഗോയൽ, ദീപ്തി ശർമ

 
Sports

25 ലക്ഷം രൂപ മോഷ്ടിച്ചു; സഹതാരത്തിനെതിരേ മോഷണക്കുറ്റം ആരോപിച്ച് ദീപ്തി ശർമ

മോഷണം, വിശ്വാസ വഞ്ചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് അരുഷിക്കെതിരേ ചുമത്തിയിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സ് സഹതാരം അരുഷി ഗോയലിനെതിരേ ആരോപണവുമായി ഇന്ത‍്യൻ താരം ദീപ്തി ശർമ. തന്‍റെ ആഗ്രയിലുള്ള ഫ്ലാറ്റിൽ നിന്നും 25 ലക്ഷം രൂപ, സ്വർണാഭരണങ്ങൾ, 2 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസി നോട്ടുകൾ എന്നിവ മോഷ്ടിച്ചുവെന്നാണ് ആരോപണം. ദീപ്തി ശർമയ്ക്ക് വേണ്ടി സഹോദരൻ സുമിത് ശർമ പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണം, വിശ്വാസ വഞ്ചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് അരുഷിക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഇന്ത‍്യൻ റെയിൽവേയിൽ ആഗ്ര ഡിവിഷൻ ക്ലർക്കാണ് അരുഷി. യുപി വാരിയേഴ്സിൽ കളിക്കുന്നതിനു മുമ്പേ തന്നെ ഇരുവരും മത്സര ക്രിക്കറ്റിൽ ഒരുമിച്ച് കളിക്കുകയും അടുത്ത സുഹൃത്തുകളുമായിരുന്നു. ‌കുടുംബ പ്രശ്നങ്ങളുടെ പേരിൽ അരുഷി പലതവണകളായി ദീപ്തിയിൽ നിന്നും പണം വാങ്ങുകയും പിന്നീട് തിരിച്ചു നൽകാത്തതാണ് പരാതി നൽകാൻ കാരണമായതെന്നാണ് വിവരം.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

ഹയർ സെക്കൻഡറി, പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥിയാകും