.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

പെ​ർ​ത്ത് ടെ​സ്റ്റ്; പാ​ക്കി​സ്ഥാ​ന് കൂ​റ്റ​ൻ തോ​ൽ​വി

മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കും ജോ​ഷ് ഹേ​സ​ല്‍വു​ഡും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത നേ​ഥ​ന്‍ ലി​യോ​ണും ചേ​ര്‍ന്നാ​ണ് പാ​ക്കി​സ്ഥാ​നെ എ​റി​ഞ്ഞി​ട്ട​ത്

MV Desk

പെ​ര്‍ത്ത്: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പെ​ര്‍ത്ത് ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​ന് കൂ​റ്റ​ൻ തോ​ൽ​വി. 360 റ​ൺ​സി​നാ​ണ് കം​ഗാ​രു​പ​ട പാ​ക്കി​സ്ഥാ​നെ തു​ര​ത്തി​യോ​ടി​ച്ച​ത്. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ 450 റ​ണ്‍സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു വീ​ശി​യ പാ​ക്കി​സ്ഥാ​ന്‍ വെ​റും 30.2 ഓ​വ​റി​ല്‍ 89 റ​ണ്‍സി​ന് ഓ​ള്‍ ഔ​ട്ടാ​യി. സ്കോ​ര്‍ ഓ​സ്ട്രേ​ലി​യ 487, 233-5, പാ​ക്കി​സ്ഥാ​ന്‍ 271, 89.

മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കും ജോ​ഷ് ഹേ​സ​ല്‍വു​ഡും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത നേ​ഥ​ന്‍ ലി​യോ​ണും ചേ​ര്‍ന്നാ​ണ് പാ​ക്കി​സ്ഥാ​നെ എ​റി​ഞ്ഞി​ട്ട​ത്. ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത​തോ​ടെ ലി​യോ​ണ്‍ 500 വി​ക്ക​റ്റ് ക്ല​ബ്ബി​ലു​മെ​ത്തി.

ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ വ​ലി​യ വ​ലി​യ ല​ക്‌​ഷ്യം മു​ന്നി​ൽ​ക​ണ്ട് ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന് തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു. 24 റ​ൺ​സെ​ടു​ത്ത സൗ​ദ് ഷ​ക്കീ​ലാ​ണ് പാ​ക് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. ടീ​മി​നാ​യി ബാ​ബ​ർ അ​സം 14ലും ​ഇ​മാ​മു​ൽ ഹ​ഖ് 10ഉം ​റ​ൺ​സെ​ടു​ത്തു. ഇ​വ​ർ​ക്ക് ഒ​ഴി​കെ ബാ​ക്കി താ​ര​ങ്ങ​ൾ ആ​രും ത​ന്നെ ര​ണ്ട​ക്കം പോ​ലും തി​ക​ച്ചി​ല്ല.

ഓ​പ്പ​ണ​ർ അ​ബ്ദു​ള​ള ഷെ​ഫീ​ഖ് (2), ഷാ​ൻ മ​സൂ​ദ് (2), സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ് (4), അ​ഗ സ​ൽ​മാ​ൻ (5), ഫ​ഹീം അ​ഷ്‌​റ​ഫ് (5), അ​മീ​ർ ജ​മാ​ൽ (0), കു​റം ഷെ​ഹ്‌​സാ​ദ് (0) ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി (3*) എ​ന്നി​ങ്ങ​നെ പോ​കു​ന്നു ബാ​ക്കി പാ​കി​സ്ഥാ​ൻ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം. ഓ​സ്‌​ട്രേ​ലി​യ്ക്കാ​യി മി​ച്ച​ൽ സ്റ്റാ​ർ​ക്ക് ഒ​ൻ​പ​ത് ഓ​വ​റി​ൽ 31 റ​ൺ​സ് വ​ഴ​ങ്ങി​യും ജോ​ഷ് ഹ​സി​ൽ​വു​ഡ് 7.2 ഓ​വ​റി​ൽ 13 റ​ൺ​സ് വ​ഴ​ങ്ങി​യും മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. സ്റ്റാ​ർ സ്പി​ന്ന​ർ ന​ഥാ​ൻ ലി​യോ​ൺ എ​ട്ടോ​വ​റി​ൽ 14 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടും പാ​റ്റ് ക​മ്മി​ൻ​സ് ആ​റ് ഓ​വ​റി​ൽ 11 റ​ൺ​സ് വ​ഴ​ങ്ങി ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ ര​ണ്ടാം ഇ​ന്നി​ങ്സ് 233-5 എ​ന്ന സ്കോ​റി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്തി​രു​ന്നു. മി​ച്ച​ല്‍ മാ​ര്‍ഷ് 68 പ​ന്തി​ല്‍ 63 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ള്‍ സ്റ്റീ​വ് സ്മി​ത്ത് (45), ഉ​സ്മാ​ന്‍ ഖ​വാ​ജ(90) എ​ന്നി​വ​രും ഓ​സീ​സി​നാ​യി തി​ള​ങ്ങി. ആ​ദ്യ ഇ​ന്നി​ങ്സി​ലും അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ മി​ച്ച​ല്‍ മാ​ര്‍ഷാ​ണ് ക​ളി​യി​ലെ താ​രം. മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റ് 26ന് ​മെ​ല്‍ബ​ണി​ല്‍ തു​ട​ങ്ങും.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ