Hasan Raza file
Sports

''ലോകകപ്പിൽ ഇന്ത്യൻ ബൗളർമാർക്കു മാത്രം വേറെ പന്ത്''

മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും ബിസിസിഐയുടെയോ ഐസിസിയുടെയോ അതല്ലെങ്കിൽ തേഡ് അംപയറുടെയോ സഹായം കിട്ടുന്നുണ്ടെന്ന് മുൻ പാക്കിസ്ഥാൻ താരം

MV Desk

1996ലെ ലോകകപ്പിനിടെ ശ്രീലങ്കൻ ഓപ്പണർ സനത് ജയസൂര്യയുടെ ബാറ്റിങ് കണ്ടവരൊക്കെ ഞെട്ടിയിട്ടുണ്ട്. അതുവരെ കാണാത്ത ടെംപ്ലേറ്റിൽ തകർത്തടിക്കുകയായിരുന്നു സനത് അന്ന്. ആ ബാറ്റിൽ സ്പ്രിങ് വച്ചിട്ടുണ്ടെന്ന കഥ പ്രചരിക്കാൻ പിന്നെ അധികം താമസമുണ്ടായില്ല. ഇന്ന് ഈ ട്വന്‍റി20 വെടിക്കെട്ടുകളുടെ കാലത്ത് അതു കേൾക്കുമ്പോൾ തമാശ തോന്നാമെങ്കിലും, അത്തരം കഥകളുടെ ഹാങ്ങോവറിൽ ജീവിക്കുന്നവർ ഇപ്പോഴുണ്ട്. അങ്ങനെയാണ് ഇപ്പോൾ പുതിയൊരു കഥ വന്നിരിക്കുന്നത്.

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ബൗളർമാർക്ക് എറിയാൻ മറ്റു ടീമുകൾക്കു കൊടുക്കുന്നതിൽ നിന്നു വ്യത്യസ്തമായ പന്താണ് നൽകുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ഒരു മുൻ പാക്കിസ്ഥാൻ ക്രിക്കറ്ററാണ്. കൗമാര പ്രായത്തിൽ പാക്കിസ്ഥാന്‍റെ ഓപ്പണറായെത്തുകയും പിന്നീട് ശോഭിക്കാനാവാതെ മങ്ങിപ്പോകുകയും ചെയ്ത ഹസൻ റാസയാണ് ടിവി ചർച്ചയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്, വളരെ സീരിയസായി തന്നെ!

അലൻ ഡോണൾഡിനെയും മഖായ എൻടിനിയെയും പോലെയാണ് മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പന്തെറിയുന്നത്. അതിന് ഐസിസി, അല്ലെങ്കിൽ ബിസിസിഐ സഹായം ചെയ്തു കൊടുക്കുന്നുണ്ട്. അതുമല്ലെങ്കിൽ തേജ് അംപയർ അവരെ സഹായിക്കുന്നുണ്ട്- ഹസൻ റാസ തട്ടിവിട്ടു.

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്

"ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്തെ പ്രതാപത്തിലേക്ക് കെഎസ്ആർ‌ടിസിയെ കൊണ്ടുവരും": സി.പി. ജോൺ

അന്താരാഷ്ട്ര ഹൈബ്രിഡ് കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട 2 മലയാളികൾ അറസ്റ്റിൽ

ഓൺലൈൻ പരീക്ഷയിൽ 96%, ക്ലാസിലിരുന്ന് എഴുതിയപ്പോൾ വട്ടപ്പൂജ്യം; എഐ ഉപയോഗിച്ച വിദ്യാർഥികളെ കൈയോടെ പൊക്കി അധ്യാപകൻ