സർഫറാസ് ഖാൻ, ദിലീപ് വെങ്സർക്കാർ

 
Sports

"ഇന്ത‍്യക്കു വേണ്ടി എല്ലാ ഫോർമാറ്റിലും കളിക്കാൻ സർഫറാസ് യോഗ‍്യൻ"; പിന്തുണയുമായി മുൻ ഇന്ത‍്യൻ താരം

സർഫറാസിനെ ഇന്ത‍്യൻ ടീമിലെടുക്കാത്തത് തന്നെ അമ്പരപ്പിക്കുന്നുവെന്നും ദിലീപ് വെങ്സർക്കാർ പറഞ്ഞു

Aswin AM

മുംബൈ: ആഭ‍്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മുംബൈ താരമായ സർഫറാസ് ഖാനെ സെലക്റ്റർമാർ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതികരിച്ച് മുൻ ഇന്ത‍്യൻ താരം ദിലീപ് വെങ്സർക്കാർ.

സർഫറാസിനെ ഇന്ത‍്യൻ ടീമിലെടുക്കാത്തത് തന്നെ അമ്പരപ്പിക്കുന്നുവെന്നും സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് സർഫറാസ് എന്നും മുൻ ചീഫ് സെലക്റ്റർ കൂടിയായ ദിലീപ് വെങ്സർക്കാർ മാധ‍്യമങ്ങളോട് പറഞ്ഞു.

ഇന്ത‍്യയ്ക്കു വേണ്ടി കളിക്കാൻ അവസരം ലഭിച്ചപ്പോൾ ധരംശാലയിൽ 2024 ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടന്ന പരമ്പരയിൽ സർഫറാസ് ബാറ്റേന്തിയത് താൻ കണ്ടെന്നും മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി സർഫറാസ് ടീമിനെ വിജയത്തിലേക്ക് നയിച്ചെന്നും വെങ്സർക്കാർ കൂട്ടിച്ചേർത്തു.

എന്നാൽ അതിനു ശേഷം താരത്തിന് അവസരം ലഭിച്ചില്ല. ഓസ്ട്രേലിയൻ പര‍്യടനത്തിൽ സർഫറാസ് ഖാൻ ഉണ്ടാവേണ്ടതായിരുന്നു. ഇന്ത‍്യക്കു വേണ്ടി എല്ലാ ഫോർമാറ്റിലും കളിക്കാൻ സർഫറാസ് യോഗ‍്യനാണ്. ഇത്തരമൊരു താരത്തെ അവഗണിക്കുന്നത് നാണക്കേടാണ്. വെങ്സർക്കാർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗോവയ്ക്ക് എതിരേ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മുംബൈയ്ക്കു വേണ്ടി 75 പന്തിൽ 157 റൺസടിച്ച് സർഫറാസ് ഖാൻ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

14 സിക്സും 9 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. അടുത്തിടെ നടന്ന സയീദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്‍റിലും സർഫറാസ് ഖാൻ മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. 7 മത്സരങ്ങളിൽ നിന്നായി 329 റൺസാണ് താരം അടിച്ചുകൂട്ടിയത്. 60 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സർഫറാസ് 63.15 ശരാശരിയിൽ 4863 റൺസ് നേടിയിട്ടുണ്ട്. ഇത്രയൊക്കെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും സർഫറാസ് ഖാനെ സെലക്റ്റർമാർ അവഗണിക്കുന്നതിനെതിരേയാണ് ദിലീപ് വെങ്സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ; ആദ്യഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിലെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ളക്കേസ് ; അടൂർപ്രകാശിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

മദ്യത്തിന് പേരിടൽ; സർക്കാരിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ; ആദ്യം ഓടുക ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ

ന‍്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ എന്ന് പ്രഖ‍്യാപിക്കും‍?