ബെൻ സ്റ്റോക്സ്, മാർക്ക് വുഡ്
ലണ്ടൻ: നവംബർ 21ന് ഓസ്ട്രേലിയയിലെ പെർത്തിൽ ആരംഭിക്കാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ‍്യാപിച്ചു. സമൂഹമാധ‍്യമങ്ങളിലൂടെയാണ് 16 അംഗ ടീമിനെ പ്രഖ‍്യാപിച്ച കാര‍്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചത്.
ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ ഹാരി ബ്രൂക്ക് ആണ് വൈസ് ക‍്യാപ്റ്റൻ. ഒലി പോപ്പിനെ മാറ്റിയാണ് ഹാരി ബ്രൂക്കിനെ പുതിയ വൈസ് ക‍്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. പരുക്ക് മൂലം ബെൻ സ്റ്റോക്സിന് ഇന്ത‍്യക്കെതിരേ അഞ്ചാം ടെസ്റ്റ് കളിക്കാൻ സാധിച്ചിരുന്നില്ല.
പെർത്തിൽ ആരംഭിക്കാനിരിക്കുന്ന ആദ‍്യ ടെസ്റ്റ് മത്സരത്തിൽ സ്റ്റോക്സ് കളിച്ചേക്കുമെന്നാണ് വിവരം. പരുക്കു മൂലം ഇന്ത‍്യക്കെതിരായ പരമ്പര കളിക്കാൻ കഴിയാതിരുന്ന പേസർ മാർക്ക് വുഡിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർക്ക് വുഡിനൊപ്പം ജോഫ്രാ ആർച്ചറും ഗസ് അറ്റ്കിൻസനും കൂടിയാകുമ്പോൾ മികച്ച ബൗളിങ് ആക്രമണം തന്നെ ഇംഗ്ലണ്ടിൽ നിന്നും പ്രതീക്ഷിക്കാം.
ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോഫ്രാ ആർച്ചർ, ഗസ് അറ്റ്കിൻസൺ, ഷുഹൈബ് ബഷീർ, ജേക്കബ് ബഥേൽ, ബ്രൈഡൻ കാർസ്, സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ഒലി പോപ്പ്, മാത‍്യു പോട്ട്സ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടങ്, മാർക്ക് വുഡ്.