റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്കൊരുങ്ങി എറണാകുളം 
Sports

റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്കൊരുങ്ങി എറണാകുളം

112 ഇനങ്ങളിലായി 2500ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

കോതമംഗലം: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേള 21ന് (തിങ്കൾ) കോതമംഗലം എംഎ കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും. രാവിലെ 9.30ന് എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി.അലക്സാണ്ടര്‍ പതാക ഉയര്‍ത്തും. ആന്‍റണി ജോൺ എംഎല്‍എ മേള ഉദ്‌ഘാടനം ചെയ്യും. കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിക്കും. 14 ഉപ ജില്ലകളില്‍ നിന്നായി സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ തലത്തില്‍ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ 112 ഇനങ്ങളില്‍ 2500ഓളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും.

‌23ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്‌ഘാടനം ചെയ്യും. കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിക്കും.

ആന്‍റണി ജോൺ എംഎല്‍എ സമ്മാന ദാനം നിര്‍വ്വഹിക്കും. കോതമംഗലം നഗരസഭാ അംഗങ്ങള്‍ ചെയർമാനായും അധ്യാപക സംഘടന പ്രതിനിധികള്‍ കണ്‍വീനറരായും വിവിധ സബ് കമ്മിറ്റി രൂപീകരിച്ചു.

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്

ഏഷ്യ കപ്പ്: യുഎഇക്കെതിരേ ഇന്ത്യക്ക് ബൗളിങ്, മത്സരത്തിൽ രണ്ട് മലയാളികൾ

തിരുവനന്തപുരം വിമാനത്താവളത്തിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ

നേപ്പാളിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര‍്യ മന്ത്രിക്ക് മുഖ‍്യമന്ത്രി കത്തയച്ചു

സംസ്ഥാനത്ത് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു