ഫിഫ റാങ്കിങ്ങിൽ ഒന്നാമത് അർജന്‍റീന തന്നെ; ഇന്ത‍്യക്ക് ഇടിവ്

 
Sports

ഫിഫ റാങ്കിങ്ങിൽ ഒന്നാമത് അർജന്‍റീന തന്നെ; ഇന്ത‍്യക്ക് ഇടിവ്

2023ൽ 99-ാം സ്ഥാനത്തായിരുന്നു ഇന്ത‍്യ

ന‍്യൂഡൽഹി: പുതുക്കിയ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്‍റീന. രണ്ടാം സ്ഥാനത്ത് സ്പെയിനും മൂന്നാം സ്ഥാനത്ത് ഫ്രാൻസും നാലാം സ്ഥാനത്ത് ഇംഗ്ലണ്ടുമാണ്. അഞ്ചാം സ്ഥാനത്ത് ബ്രസീലും യുവേഫ നേഷൻസ് കപ്പ് കിരീടം നേടിയ പോർച്ചുഗലുമാണ് ആറാം സ്ഥാനത്ത്.

അതേസമയം 133-ാം സ്ഥാനത്താണ് ഇന്ത‍്യ. കഴിഞ്ഞ 8 വർഷങ്ങൾക്കിടെയിൽ മോശം റാങ്കിങ്ങിലെത്തിയ ഇന്ത‍്യ 2023ൽ 99-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് 133-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്.

അവസാനമായി കളിച്ച 16 മത്സരങ്ങളിൽ നിന്നും ഇന്ത‍്യക്ക് ആകെ 1 മത്സരത്തിൽ മാത്രമാണ് വിജയിക്കാനായത്. ടീമിന്‍റെ മോശം പ്രകടനം മൂലം പരിശീലകൻ മനോലോ മാകർക്വസ് സ്ഥാനമൊഴിഞ്ഞിരുന്നു.

കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം

ഇന്ത്യയുടെ അതിർത്തി ടിബറ്റുമായാണ്; ചൈനക്കെതിരേ അരുണാചൽ മുഖ്യമന്ത്രി

കാരണവർ വധക്കേസ് പ്രതി ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

5 വയസുകാരനെ മർദിച്ചു; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരേ പരാതി

ഭൂമി രജിസ്ട്രേഷൻ: മുദ്ര വില, രജിസ്ട്രേഷന്‍ ഫീസ് ഇളവ്