.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വെസ്റ്റിൻഡീസിന്‍റെ ഐതിഹാസിക പേസ് ക്വാർട്ടറ്റ് - ആൻഡി റോബർട്ട്സ്, മൈക്കൽ ഹോൾഡിങ്, കോളിൻ ക്രോഫ്റ്റ്, ജോയൽ ഗാർനർ. 
Sports

ബാബിലോണിൽ തീയണയുമ്പോൾ

ഫുട്ബോളിനു ബ്രസീൽ എന്നതു പോലെയാണ് ക്രിക്കറ്റിനു വെസ്റ്റിൻഡീസ് പകർന്നുനൽകുന്ന തനത് ലഹരിയുടെ വന്യസൗന്ദര്യം

VK SANJU

അ​ജ​യ​ൻ

1976ൽ ​ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നെ​ത്തി​യ വെ​സ്റ്റി​ൻ​ഡീ​സ് ടീ​മം​ഗ​ങ്ങ​ളെ ആ​തി​ഥേ​യ​രു​ടെ ക്യാ​പ്റ്റ​ൻ ടോ​ണി ഗ്രെ​യ്ഗ് വി​ശേ​ഷി​പ്പി​ച്ച​ത് അ​ടി​മ​ക്കൂ​ട്ട​മെ​ന്നാ​യി​രു​ന്നു. അ​വ​ര​തി​നു ന​ൽ​കി​യ മ​റു​പ​ടി പി​ൽ​ക്കാ​ല​ത്ത് 'പെ​ർ​ഫ്യൂം ബോ​ൾ​സ്' എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത​മാ​യി- തു​ക​ൽ​പ്പ​ന്തി​ന്‍റെ ഗ​ന്ധ​മ​ങ്ങ​നെ തു​ള​ച്ചു​ക​യ​റു​വോ​ളം മൂ​ക്കി​ന​ടു​ത്തു​കൂ​ടി മൂ​ളി​പ്പ​റ​ക്കു​ന്ന തീ​പ്പ​ന്തു​ക​ൾ. വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​നെ​തി​രാ​യ പ്ര​തി​കാ​ര​ത്തി​ന്‍റെ ആ ​വീ​രേ​തി​ഹാ​സം വി​വ​രി​ക്കു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ് 'ഫ​യ​ർ ഇ​ൻ ബാ​ബി​ലോ​ൺ' (Fire in Babylon).

ബാ​ബി​ലോ​ണി​ൽ ആ​ളി​ക്ക​ത്തി​യ ആ ​തീ​ക്കു​ണ്ഡ​ത്തി​ലെ അ​വ​സാ​ന​ത്തെ ക​ന​ലും കെ​ട്ട​ട​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് ശ​നി​യാ​ഴ്ച സിം​ബാ​ബ്‌​വെ​യി​ലെ ഹ​രാ​രെ​യി​ൽ ക​ണ്ട​ത്. ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സൂ​പ്പ​ർ സി​ക്സ് റൗ​ണ്ടി​ൽ സ്കോ​ട്ട്ല​ൻ​ഡി​നോ​ടു തോ​റ്റ് പു​തി​യ വെ​സ്റ്റി​ൻ​ഡീ​സ് ത​ല​കു​നി​ച്ചു മ​ട​ങ്ങു​ന്ന കാ​ഴ്ച.

ഫാ​സ്റ്റ് ബൗ​ള​ർ​മാ​രു​ടെ പ്ര​തി​ഭാ ധാ​ര​ളി​ത്ത​വും ഭ​യ​പ്പാ​ട് തൊ​ട്ടു​തീ​ണ്ടാ​ത്ത ബാ​റ്റ​ർ​മാ​രു​ടെ ആ​ക്ര​മ​ണോ​ത്സു​ക​ത​യും കൊ​ണ്ട് 1970ക​ളി​ലും '80ക​ളി​ലും ലോ​ക ക്രി​ക്ക​റ്റി​ൽ അ​പ്ര​മാ​ദി​ത്വം സൂ​ക്ഷി​ച്ച ടീം. ​പ​ല ദ്വീ​പു​ക​ളി​ൽ​നി​ന്നു വ​രു​ന്ന​വ​രെ​ല്ലാം കൂ​ടി ക്രി​ക്ക​റ്റ് ക​ളി​ക്കാ​നി​റ​ങ്ങി​യാ​ൽ, അ​തു ടീ​മാ​യി​രി​ക്കി​ല്ല ഗാ​ങ് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന പ​രി​ഹാ​സം കേ​ട്ടാ​ണ് 1960ക​ളി​ൽ അ​വ​ർ ക​ള​ത്തി​ൽ നി​ന്ന​ത്. പ​ക്ഷേ, ചാ​ർ​ലി ഗ്രി​ഫി​ത്തി​ന്‍റെ​യും വെ​സ് ഹാ​ളി​ന്‍റെ​യും കാ​ല​ത്തി​നു ശേ​ഷം ലോ​കം കാ​ണു​ന്ന​ത് വെ​സ്റ്റി​ൻ​ഡീ​സ് നി​ര​യി​ലേ​ക്ക് അ​നു​സ്യൂ​തം പ്ര​വ​ഹി​ക്കു​ന്ന പ്ര​തി​ഭാ​ധ​ന​രാ​യ ഫാ​സ്റ്റ് ബൗ​ള​ർ​മാ​രു​ടെ നീ​ണ്ട നി​ര ത​ന്നെ​യാ​ണ്- ആ​ൻ​ഡി റോ​ബ​ർ​ട്ട്സ്, മൈ​ക്ക​ൽ ഹോ​ൾ​ഡി​ങ്, ജോ​യ​ൽ ഗാ​ർ​ന​ർ, കോ​ളി​ൻ ക്രോ​ഫ്റ്റ്, മാ​ൽ​ക്കം മാ​ർ​ഷ​ൽ. ഇ​ന്നും ലോ​ക​ത്തൊ​രു ടീ​മി​നും അ​വ​കാ​ശ​പ്പെ​ടാ​നാ​വാ​ത്ത​ത്ര ക​രു​ത്തു​റ്റ സം​ഘം. പി​ന്നെ, കോ​ർ​ട്ട്നി വാ​ൽ​ഷും ക​ർ​ട്ട്ലി ആം​ബ്രോ​സും ഇ​യാ​ൻ ബി​ഷ​പ്പും കെ​ന്നി-​വി​ൻ​സ്റ്റ​ൺ ബെ​ഞ്ച​മി​ൻ​മാ​രു​മൊ​ക്കെ വ​ന്നു. എ​ന്നാ​ൽ, ഫാ​സ്റ്റ് ബൗ​ളി​ങ് മാ​ത്ര​മാ​യി​രു​ന്നി​ല്ല വെ​സ്റ്റി​ൻ​ഡീ​സ്. ഗാ​രി സോ​ബേ​ഴ്സ്, ആ​ൽ​വി​ൻ കാ​ളി​ച​ര​ൺ, ക്ലൈ​വ് ലോ​യ്ഡ്, വി​വി​യ​ൻ റി​ച്ചാ​ർ​ഡ്സ്, ഡെ​സ്മ​ണ്ട് ഹെ​യ്ൻ​സ്, ഗോ​ർ​ഡ​ൻ ഗ്രീ​നി​ഡ്ജ്, റി​ച്ചി റി​ച്ചാ​ർ​ഡ്സ​ൺ, ബ്ര​യ​ൻ ലാ​റ എ​ന്നി​ങ്ങ​നെ റ​ൺ മെ​ഷീ​നു​ക​ളും ഏ​റെ​യാ​യി​രു​ന്നു ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും.

1971ൽ ​ലി​റ്റി​ൽ മാ​സ്റ്റ​ർ സു​നി​ൽ ഗ​വാ​സ്ക​റു​ടെ മാ​സ്റ്റ​ർ​സ്ട്രോ​ക്ക് ലോ​കം ആ​ദ്യ​മാ​യി കാ​ണു​ന്ന​തും വി​ൻ​ഡീ​സി​ന്‍റെ പു​ക​ൾ​പെ​റ്റ ഫാ​സ്റ്റ് ബൗ​ളി​ങ് നി​ര​യ്ക്കെ​തി​രേ ത​ന്നെ​യാ​യി​രു​ന്നു- 1971ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റ പ​ര​മ്പ​ര​യി​ൽ. ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ 65 റ​ൺ​സ്. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ വി​ന്നി​ങ് ഷോ​ട്ട് അ​ട​ക്കം 67 നോ​ട്ടൗ​ട്ട്. അ​ന്നു ക​ളി​ച്ച നാ​ലു ടെ​സ്റ്റി​ൽ 154.8 എ​ന്ന അ​വി​ശ്വ​സ​നീ​യ ശ​രാ​ശ​രി​യി​ൽ 774 റ​ൺ​സാ​ണ് സ​ണ്ണി അ​ടി​ച്ചു​കൂ​ട്ടി​യ​ത്. അ​തി​ൽ ഒ​രു ഡ​ബി​ൾ അ​ട​ക്കം നാ​ലു സെ​ഞ്ചു​റി​ക​ളും ഉ​ൾ​പ്പെ​ട്ടു. ഗ​വാ​സ്ക​റെ കൈ​കാ​ര്യം ചെ​യ്യാ​ൻ വ​ഴി കാ​ണാ​തെ വി​ൻ​ഡീ​സ് ബ‌ൗ​ള​ർ​മാ​ർ വി​ഷ​മി​ച്ചു. ഷോ​ർ​ട്ട് പി​ച്ച് പ​ന്തു​ക​ൾ ഹു​ക്ക് ചെ​യ്യു​ന്ന ഗ​വാ​സ്ക​ർ ശൈ​ലി​യി​ൽ ത​ന്നെ​യാ​ണ് അ​വ​ർ ഒ​രു പ​ഴു​ത് ക​ണ്ടെ​ത്തി​യ​ത്. നാ​ലാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ യൂ​റ്റ​ൺ ഡോ​വി​ന്‍റെ ഷോ​ർ​ട്ട് പി​ച്ച് പ​ന്തി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങു​മ്പോ​ൾ ഗ​വാ​സ്ക​റു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന​ത് ഒ​രു റ​ൺ മാ​ത്രം. പ​ക്ഷേ, വി​ൻ​ഡീ​സി​ന്‍റെ ആ​ശ്വാ​സം അ​ൽ​പ്പാ​യു​സ്സാ​യി​രു​ന്നു; ര​ണ്ടാ​മി​ന്നി​ങ്സി​ൽ 117 റ​ൺ​സെ​ടു​ത്ത ഗ​വാ​സ്ക​ർ പു​റ​ത്താ​കാ​തെ നി​ന്നു! പി​ന്നീ​ട്, 1‌983ലെ ​ലോ​ക​ക​പ്പി​ൽ ര​ണ്ടു വ​ട്ടം വെ​സ്റ്റി​ൻ​ഡീ​സി​നെ തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ ചാം​പ്യ​ൻ​മാ​രാ​കു​മ്പോ​ൾ അ​തും ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന് അ​വി​ശ്വ​സ​നീ​യ​ത​യാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​തെ​ല്ലാം ഇ​ന്നു ച​രി​ത്രം മാ​ത്രം. വെ​സ്റ്റി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​പ്പോ​ഴാ​ർ​ക്കും പേ​ടി​യി​ല്ല. സ്കോ​ട്ട്ല​ൻ​ഡി​നെ​പ്പോ​ലു​ള്ള അ​സോ​സി​യേ​റ്റ് രാ​ജ്യ​ങ്ങ​ൾ പോ​ലും അ​വ​രെ അ​നാ​യാ​സം തോ​ൽ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​പ​ത​ന​ത്തി​ന്‍റെ തു​ട​ക്കം യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​നൂ​റ്റാ​ണ്ട് തു​ട​ങ്ങു​ന്ന​തി​നും പ​ത്തു വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു- മ​റ്റു രാ​ജ്യ​ങ്ങ​ൾ ക്രി​ക്ക​റ്റി​ങ് മി​ക​വ് വ​ർ​ധി​പ്പി​ക്കു​ക​യും വെ​സ്റ്റി​ൻ​ഡീ​സ് നി​ന്നി​ട​ത്തു ത​ന്നെ തു​ട​രു​ക​യും ചെ​യ്തു തു​ട​ങ്ങി​യ കാ​ലം.

താരതമ്യങ്ങളില്ലാത്ത ജീനിയസ്- വിവിയൻ റിച്ചാർഡ്സ്.

ടി20 ​ക്രി​ക്ക​റ്റി​ന്‍റെ കാ​ലം വ​ന്ന​പ്പോ​ൾ, ബി​ഗ് ഹി​റ്റ​ർ​മാ​രു​ടെ ബ​ല​ത്തി​ൽ വെ​സ്റ്റി​ൻ​ഡീ​സ് ഒ​രി​ക്ക​ൽ​ക്കൂ​ടി ലോ​കോ​ത്ത​ര സം​ഘ​മാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ​ർ​ന്നു. ഡോ​ട്ട് ബോ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ൻ മ​റ്റു ടീ​മു​ക​ൾ ക​ഷ്ട​പ്പെ​ട്ടു​ന്ന സ​മ​യ​ത്ത്, എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ടി​ച്ചു​ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള ബാ​റ്റ​ർ​മാ​രു​ള്ള​പ്പോ​ൾ ഡോ​ട്ട് ബോ​ളു​ക​ൾ കൂ​ടി​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു വെ​സ്റ്റി​ൻ​ഡീ​സ്. ക്രി​സ് ഗെ​യ്‌​ലി​നെ​പ്പോ​ലു​ള്ള​വ​ർ സിം​ഗി​ൾ​സും ഡ​ബി​ൾ​സും അ​വ​ഗ​ണി​ച്ച് സി​ക്സ​റു​ക​ളു​ടെ​യും ഫോ​റു​ക​ളു​ടെ​യും പെ​രു​മ​ഴ തീ​ർ​ത്തു.

വി​ൻ​ഡീ​സ് ബാ​റ്റ​ർ​മാ​ർ എ​ന്തു​കൊ​ണ്ടാ​ണ് സ്ട്രൈ​ക്ക് റോ​ട്ടേ​റ്റ് ചെ​യ്യു​ന്ന​തി​ൽ ശ്ര​ദ്ധി​ക്കാ​ത്ത​തെ​ന്നൊ​രു ചോ​ദ്യം 2016ലെ ​ടി20 ലോ​ക​ക​പ്പ് ഫൈ​ന​ലി​നു മു​ൻ​പ് അ​ന്ന​ത്തെ വി​ൻ​ഡീ​സ് ക്യാ​പ്റ്റ​ൻ ഡാ​ര​ൻ സ​മി നേ​രി​ട്ടി​ട്ടു​ണ്ട്. ''ഞ​ങ്ങ​ൾ ബൗ​ണ്ട​റി​യ​ടി​ക്കാ​തെ നോ​ക്കു​ക​യാ​ണ് എ​തി​രാ​ളി​ക​ളു​ടെ ആ​ദ്യ​ത്തെ ജോ​ലി'' എ​ന്നാ​യി​രു​ന്നു സ​മി അ​തി​നു ന​ൽ​കി​യ മ​റു​പ​ടി. അ​ന്ന് ക​പ്പു​മാ​യി നാ​ട്ടി​ലേ​ക്കു പോ​യ സ​മി ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ അ​പ​മാ​നി​ത​രാ​യി മ​ട​ങ്ങി​പ്പോ​യ വി​ൻ​ഡീ​സ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ!

ക്രി​ക്ക​റ്റ് ഭ​ര​ണ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ക​ളി​ക്കാ​ർ​ക്കു ന​ൽ​കു​ന്ന കു​റ​ഞ്ഞ പ്ര​തി​ഫ​ല​വും ടി20 ​ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളും മു​ത​ൽ കാ​ര​ണ​ങ്ങ​ൾ പ​ല​തു​ണ്ട് വി​ൻ​ഡീ​സി​ന്‍റെ പ​ത​ന​ത്തി​നു പി​ന്നി​ൽ. പ​രി​ഹാ​ര​മെ​ന്തെ​ന്ന​റി​യാ​തെ ക്യാ​പ്റ്റ​ൻ​മാ​രു​ടെ​യും കോ​ച്ചു​മാ​രു​ടെ​യും ക​സേ​ര​ക​ളി ത​ന്നെ ന​ട​ത്തി വെ​സ്റ്റി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. പ​ക്ഷം, ടീ​മി​ന്‍റെ യാ​ത്ര താ​ഴ്ച​യി​ൽ നി​ന്നു താ​ഴ്ച​യി​ലേ​ക്കു ത​ന്നെ തു​ട​ർ​ന്നു.

ക്രി​ക്ക​റ്റി​ന്‍റെ വ​ന്യ​മാ​യ സൗ​ന്ദ​ര്യ​വും മോ​ഹ​ന​മാ​യ പ്രൗ​ഢി​യും നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ കാ​ലി​പ്സോ താ​ള​ത്തി​ൽ ക​രീ​ബി​യ​ൻ കൊ​ടു​ങ്കാ​റ്റ് ഇ​നി​യും വീ​ശി​ട​യി​ച്ചേ മ​തി​യാ​കൂ; ഫു​ട്ബോ​ളി​നു ബ്ര​സീ​ൽ എ​ന്ന​തു പോ​ലെ​യാ​ണ് ക്രി​ക്ക​റ്റി​നു വെ​സ്റ്റി​ൻ​ഡീ​സ് പ​ക​ർ​ന്നു​ന​ൽ​കു​ന്ന ത​ന​ത് ല​ഹ​രി. വെ​സ്റ്റി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഇ​നി​യെ​ങ്കി​ലും ശ​രി​യാ​യ ദി​ശ​യി​ൽ ചി​ന്തി​ച്ചു​തു​ട​ങ്ങ​ട്ടെ​യെ​ന്ന് ആ​ഗ്ര​ഹി​ക്കാ​ൻ മാ​ത്ര​മേ ന​മു​ക്കാ​വൂ.

'1977ൽ എംഎൽഎ ആയത് ആർഎസ്എസിന്‍റെ പിന്തുണയോടെ'; ഇരട്ടച്ചങ്കനല്ല ഇരട്ടത്താപ്പനാണ് പിണറായി വിജയനെന്ന് വി.ഡി. സതീശൻ

വിഷം കൊടുത്ത് അച്ഛനെ കൊന്ന കേസിൽ പൊലീസുകാരി അറസ്റ്റിൽ; കൊലപാതകം പുറത്തു വന്നത് മൂന്നു വർഷത്തിനു ശേഷം

സോണിയാ ഗാന്ധിയുടെ ആരോഗ‍്യനിലയിൽ പുരോഗതി; വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ

52കാരിയുമായി പ്രണയം, വിവാഹത്തിന് നിർബന്ധിച്ചതോടെ കൊന്ന് തള്ളി; 21കാരൻ അറസ്റ്റിൽ

ഇറാനിലെ ഭാഗിക വെടിനിർത്തൽ ട്രംപ് നീട്ടി