ഗൗതം ഗംഭീർ

 
Sports

ഇംഗ്ലണ്ട് പര‍്യടനത്തിന് മുമ്പേ ഇന്ത‍്യൻ ടീമിന് തിരിച്ചടി; ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങി

ഇന്ത‍്യ എ ടീമിന്‍റെ അനൗദ‍്യോഗിക ടെസ്റ്റ് മത്സരം നിരീക്ഷിക്കുന്നതിനായി ഗംഭീർ നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തി ചേർന്നിരുന്നു

Aswin AM

ലണ്ടൻ: ജൂൺ 20ന് ഇംഗ്ലണ്ട് പര‍്യടനം ആരംഭിക്കാനിരിക്കെ ഇന്ത‍്യൻ ടീമിന് തിരിച്ചടി. കോച്ച് ഗൗതം ഗംഭീർ ഇംഗ്ലണ്ടിൽ നിന്നും നാട്ടിലേക്ക് മടങ്ങി. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായതിനാലാണ് ഗംഭീർ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത‍്യ എ ടീമിന്‍റെ അനൗദ‍്യോഗിക ടെസ്റ്റ് മത്സരം നിരീക്ഷിക്കുന്നതിനായി ഗംഭീർ നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തി ചേർന്നിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഗംഭീറിന്‍റെ അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ‌ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഐസിയുവിൽ തന്നെ തുടരുകയാണ്. അതിനാൽ ആദ‍്യ ടെസ്റ്റിന് മുമ്പേ ഗംഭീർ തിരിച്ചെത്തുമോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

ഗംഭീറിന്‍റെ അഭാവത്തിൽ അസ്റ്റിസ്റ്റന്‍റ് കോച്ച് റിയാൻ ടെൻ ഡസ്ചേറ്റിനായിരിക്കും ഇന്ത‍്യ- ഇന്ത‍്യ എ ടീമുകളുടെ നാലുദിവസത്തെ ഇൻട്രാ സ്‌ക്വാഡ് മത്സരത്തിൽ ടീമിന്‍റെ ചുമതല.

രോഹിത് ശർമ, വിരാട് കോലി, ആർ. അശ്വിൻ തുടങ്ങിയ സീനിയർ താരങ്ങൾ വിരമിച്ചതിനാൽ യുവതാരങ്ങളുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത‍്യൻ ടീമിന്‍റെ ഉത്തരവാദിത്തം ഗംഭീറിനായിരുന്നു. ഗംഭീർ നാട്ടിലേക്ക് മടങ്ങിയതിനാൽ ടീമിന്‍റെ തയാറെടുപ്പുകളെ ഇത് ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നു.

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജഡ്ജ് പിന്മാറണമെന്നാശ്യം തള്ളി

തമിഴ്നാട്ടിൽ പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്ച സമാപനം; വ്യാഴാഴ്ച വോട്ടെടുപ്പ്

ജാമ്യം നിഷേധിച്ചതിൽ പുനഃപരിശോധനയില്ല; ഉമർ ഖാലിദിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

"അമ്മയ്ക്ക് വരുമാനമുണ്ടെന്ന് കരുതി അച്ഛന്‍റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല"; കുട്ടികളുടെ സംരക്ഷണത്തിൽ‌ കോടതി

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വ്യാജ അക്കൗണ്ടുകളുടെ ആക്രമണം: പരാതി നൽ‌കി ദീപ്തി മേരി വര്‍ഗീസ്