ലിസ് ലാസ്, വിരാട് കോലി

 
Sports

വിരാട് കോലിയെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ പണം വാഗ്ദാനം ചെയ്‌തു; വെളിപ്പെടുത്തലുമായി ജർമൻ മോഡൽ

ജർമൻ മോഡൽ ലിസ് ലാസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്

Aswin AM

ഇന്ത‍്യൻ ക്രിക്കറ്റ് താരം വിരാട് കോലിയെ പറ്റി മോശം കാര‍്യങ്ങൾ പറഞ്ഞാൽ പണം നൽകാമെന്ന് പറഞ്ഞ് ചില മാധ‍്യമസ്ഥാപനങ്ങൾ തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ജർമൻ മോഡൽ ലിസ് ലാസ്.

കോലി ചെയ്യാത്ത കാര‍്യങ്ങൾ ആരോപിക്കാനായിരുന്നു അവർ സമ്മർദം ചെലുത്തിയതെന്നും എന്നാൽ പണത്തിനോ പ്രശസ്തിക്കോ വേണ്ടി തെറ്റായ കാര‍്യങ്ങൾ പ്രചരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് ലഭിച്ച ഓഫർ തള്ളികളഞ്ഞതായും ലിസ് വ‍്യക്തമാക്കി.

നേരത്തെ സമൂഹമാധ‍്യമങ്ങളിൽ ലിസയുടെ ചിത്രം വിരാട് കോലി ലൈക്ക് ചെയ്തത് വലിയ വാർത്തയായിരുന്നു. ഇതോടെയാണ് ലിസ് ലാസ് ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ ഏകദേശം അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സുണ്ട് ലിസ് ലാസിന് .

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി