ജേക്ക് പോൾ, മൈക്ക് ടൈസൺ 
Sports

'GOAT' മൈക്ക് ടൈസൺ തോറ്റു; ലോകം കാത്തിരുന്ന ബോക്സിങ് പോരാട്ടത്തിൽ ജേക്ക് പോളിന് ജയം | Video

അമ്പത്തെട്ടുകാരനായ ടൈസൻ പ്രായത്തിൽ കുറവുള്ള എതിരാളിയോട് ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും 73-79 എന്ന സ്കോറിനു പരാജയപ്പെടുകയായിരുന്നു

ഈ വർഷത്തെ ഏറ്റവും വലിയ ബോക്സിങ് പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ഇതിഹാസ താരം മൈക്ക് ടൈസനെ പരാജയപ്പെടുത്തിയ ജേക്ക് പോളിന് ജയം. അമ്പത്തെട്ടുകാരനായ ടൈസൻ പ്രായത്തിൽ കുറവുള്ള എതിരാളിയോട് ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും 73-79 എന്ന സ്കോറിനു പരാജയപ്പെടുകയായിരുന്നു. എട്ട് റൗണ്ട് മത്സരത്തിലെ ആദ്യ രണ്ട് റൗണ്ടിലും ടൈസനായിരുന്നു മുൻതൂക്കം. എന്നാൽ, സജീവ ബോക്സിങ്ങിൽ നിന്ന് ഏറെക്കാലമായി വിട്ടുനിൽക്കുന്ന ടൈസൺ മൂന്നാം റൗണ്ട് മുതൽ ബുദ്ധിമുട്ടി. 'ഗോട്ട്' (GOAT - ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് ജേക്ക് പോൾ തന്നെയാണ് മത്സരത്തിനു മുൻപ് ടൈസനെ വിശേഷിപ്പിച്ചത്.

സ്ത്രീകൾക്ക് 30,000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി; ആർജെഡിയുടെ അവസാന ഘട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

ഹർമൻപ്രീത് കൗർ ക‍്യാപ്റ്റൻ സ്ഥാനം ഒഴിയണം; നിർദേശവുമായി മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ

ആശമാർക്ക് നവംബർ ഒന്ന് മുതൽ 8,000 രൂപ ഓണറേറിയം ലഭിച്ചു തുടങ്ങും; സർക്കാർ ഉത്തരവിറക്കി

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട സംഭവം; തമിഴ്നാട് പൊലീസിനെതിരേ കേസെടുത്തേക്കും