അശോക് ശർമ

 
Sports

ഐപിഎല്ലിലെ അതിവേഗ പേസർ ഇനി ഇന്ത‍്യ എ ടീമിൽ

പരുക്കേറ്റ പേസർ യുദ്ധ്‌വീർ സിങ്ങിന് പകരക്കാരനായിട്ടാണ് അശോക് ശർമയെ ടീമിലെടുത്തത്

Aswin AM

മുംബൈ: ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ അതിവേഗത്തിൽ പന്തെറിഞ്ഞ് ആരാധകരെ അമ്പരപ്പിച്ച ഗുജറാത്ത് ടൈറ്റൻസ് താരം അശോക് ശർമയെ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത‍്യ എ ടീമിൽ ഉൾപ്പെടുത്തി.

പരുക്കേറ്റ പേസർ യുദ്ധ്‌വീർ സിങ്ങിന് പകരക്കാരനായിട്ടാണ് അശോക് ശർമയെ ടീമിലെടുത്തത്. പരമ്പരയിൽ നിരന്തരമായ തോൽവികൾ മൂലം ഇന്ത‍്യ എ ടീമിന്‍റെ ഫൈനൽ സാധ‍്യതകൾ മങ്ങിയ സാഹചര‍്യത്തിലാണ് സെലക്ഷൻ കമ്മിറ്റി ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.

ഐപിഎല്ലിൽ 6 മത്സരങ്ങളിൽ നിന്നും 6 വിക്കറ്റുകൾ വീഴ്ത്താനായെങ്കിലും ഒരുപാട് റൺസ് വഴങ്ങുന്നതിനാൽ താരത്തിന് പിന്നീട് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാൻ എ ടീമിനെതിരേ നടക്കുന്ന മത്സരത്തിൽ വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമെ ഫൈനൽ മത്സരത്തിന് യോഗ‍്യത നേടാൻ ഇന്ത‍്യയ്ക്ക് ചെറിയ സാധ‍്യതയെങ്കിലും ഉണ്ടാകുകയുള്ളൂ.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ