ശ്രീശാന്തിന്‍റെ മുഖത്തടിച്ച ഹർഭജൻ; 18 വർഷങ്ങൾക്ക് ശേഷം വിഡിയോ പുറത്തു വിട്ട് ലളിത് മോദി

 
Sports

ശ്രീശാന്തിന്‍റെ മുഖത്തടിക്കുന്ന ഹർഭജൻ; 18 വർഷങ്ങൾക്ക് ശേഷം വിഡിയോ പുറത്തു വിട്ട് ലളിത് മോദി| Video

ഹർഭജൻ ശ്രീശാന്തിന്‍റെ മുഖത്തടിക്കുന്ന ദൃശ‍്യങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല

Aswin AM

മുംബൈ: പ്രഥമ ഐപിഎൽ സീസണിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ച സംഭവമായിരുന്നു മലയാളി താരം ശ്രീശാന്തും ഹർഭജൻ സിങ്ങും തമ്മിലുണ്ടായിരുന്ന പോര്. 2008ലായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്. പഞ്ചാബ് കിങ്സ് താരമായ ശ്രീശാന്തിനെ ഹർഭജൻ സിങ് മുഖത്തടിച്ചെന്നായിരുന്നു വാദം. ഹർഭജൻ ശ്രീശാന്തിന്‍റെ മുഖത്തടിക്കുന്ന ദൃശ‍്യങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ 18 വർഷങ്ങൾ‌ക്കു ശേഷം യഥാർഥ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് മുൻ ഐപിഎൽ ചെയർമാനായ ലളിത് മോദി. മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങളായി ലളിത് മോദി സൂക്ഷിച്ചുവച്ചിരുന്ന ദൃശ‍്യങ്ങൾ പുറത്തു വിട്ടത്.

ഇതുവരെ ആരും കാണാത്തതെന്ന് അവകാശവാദമുന്നയിച്ചാണ് ലളിത് മോദി ദൃശ‍്യങ്ങൾ പരസ‍്യമാക്കിയത്. 2008ലെ മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്യാത്ത ദൃശ‍്യങ്ങളാണിതെന്നും മത്സരത്തിന് ശേഷം ക‍്യാമറകൾ ഓഫ് ചെയ്തിരുന്നുവെന്നും എന്നാൽ തന്‍റെ സുരക്ഷാ ക‍്യാമറയിൽ നിന്നും പകർത്തിയ ദൃശ‍്യങ്ങളാണിതെന്നുമാണ് ലളിത് മോദി പറയുന്നത്.

മത്സരത്തിനു ശേഷം താരങ്ങൾ ഹസ്തദാനം ചെയ്യുന്നതിനിടെ ഹർഭജൻ പുറംകൈ കൊണ്ട് ശ്രീശാന്തിന്‍റെ മുഖത്തടിക്കുന്നതാണ് പുറത്തുവിട്ട വിഡിയോയിൽ കാണാനാവുന്നത്. ഇതേത്തുടർന്നുണ്ടായ ഞെട്ടലിൽ തരിച്ചിരുന്ന ശ്രീശാന്ത് ദേഷ‍്യത്തോടെ ഹർഭജൻ സിങ്ങിനു നേരെ പോകുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ഇരു ടീമുകളുടെയും താരങ്ങൾ ഇടപെട്ട് രണ്ടു കളിക്കാരെയും പിടിച്ചു മാറ്റുന്നതുമാണ് വിഡിയോയിലുള്ളത്.

ജയിൽവാസം, മാനഹാനി എന്നിവ ദേവപ്രശ്നത്തിൽ തെളിഞ്ഞിരുന്നു; 2014ലെ ശബരിമല ദേവപ്രശ്ന വിവരം പുറത്ത്

ലഗേജ് പരിശോധനയ്ക്കിടെ കൊറിയൻ യുവതിക്ക് ലൈംഗിക പീഡനം; കെമ്പഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിന് ജാമ‍്യമില്ല

രഞ്ജി ട്രോഫിയിൽ കേരളത്തിന് 2 വിക്കറ്റുകൾ നഷ്ടം; സച്ചിൻ- അപരാജിത് സഖ‍്യം ക്രീസിൽ

കേരളം അഴിഞ്ഞാടി; സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെതിരേ കേരളത്തിന് വിജയത്തുടക്കം