പ്രേമദാസ സ്റ്റേഡിയത്തിൽ ആർക്കാണ് ആധിപത‍്യം; ഇന്ത‍്യയോ- പാക്കിസ്ഥാനോ‍?

 
Sports

പ്രേമദാസ സ്റ്റേഡിയത്തിൽ ആർക്കാണ് ആധിപത‍്യം; ഇന്ത‍്യയ്ക്കോ- പാക്കിസ്ഥാനോ‍?

ആദ‍്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇരു ടീമുകളും സൂപ്പർ 8 ലേക്കുള്ള പ്രവേശനം ലക്ഷ‍്യമിട്ടാണ് കളത്തിലിറങ്ങുന്നത്

Aswin AM

കൊളംബോ: അങ്ങനെ മറ്റൊരു ഇന്ത‍്യ പാക് മത്സരത്തിന് ഫെബ്രുവരി 15 ഞായറാഴ്ച ശ്രീലങ്കയിലെ ആർ. പ്രേമദാസ സ്റ്റേഡിയം വേദിയാകുകയാണ്. ആദ‍്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇരു ടീമുകളും സൂപ്പർ 8 ലേക്കുള്ള പ്രവേശനം ലക്ഷ‍്യമിട്ടാണ് കളത്തിലിറങ്ങുന്നത്.

ഐസിസി ടൂർണമെന്‍റുകളിൽ പാക്കിസ്ഥാനെതിരേയുള്ള ഇന്ത‍്യയുടെ ആധിപത‍്യം ഇത്തവണയും ആവർത്തിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ആകെ 2021 ലോകകപ്പിൽ മാത്രമാണ് പാക്കിസ്ഥാനെതിരേ ലോകകപ്പിൽ ഇന്ത‍്യ തോൽവി അറിഞ്ഞിട്ടുള്ളത്. നിലവിൽ 8-1 എന്ന നിലയിൽ ഇന്ത‍്യയാണ് മുന്നിൽ. കൊളംബോയിൽ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപ് 2012ൽ ഒരു തവണ മാത്രമാണ് ഇന്ത‍്യയും പാക്കിസ്ഥാനും ഇതേ വേദിയിൽ ഏറ്റുമുട്ടിയിട്ടുള്ളത്.

അന്ന് വിരാട് കോലി പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്‍റെ ബലത്തിൽ ഇന്ത‍്യ വിജയിച്ചു. 15 ടി20 മത്സരങ്ങളാണ് പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത‍്യ കളിച്ചിട്ടുള്ളത്. അതിൽ‌ തന്നെ 11 മത്സരങ്ങളും ഇന്ത‍്യക്ക് വിജയിക്കാനായിട്ടുണ്ട്. എന്നാൽ അവസാനമായി ഇതേ വേദിയിൽ കളിച്ച രണ്ടു മത്സരങ്ങളിലും ഇന്ത‍്യ തോൽവി അറിഞ്ഞിരുന്നു. അതേസമയം, പാക്കിസ്ഥാൻ 7 ടി20 മത്സരങ്ങളിൽ നിന്നും 5 മത്സരങ്ങളും പാക്കിസ്ഥാൻ വിജയിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു.

അസമിൽ തപാൽ വിതരണത്തിന് ഡ്രോൺ

അടയ്ക്കുന്നതിനു തൊട്ടു മുമ്പ് മൂന്ന് ഇന്ത്യന്‍ സൂപ്പർ ടാങ്കറുകൾ ഹോർമൂസ് കടലിടുക്ക് വിജയകരമായി കടന്നു

'പോയി പണി നോക്കൂ'; വീണാ ജോർജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കെ. മുരളീധരന്‍റെ മറുപടി

ബിരുദധാരികളായ തൊഴിൽ രഹിതർക്ക് പ്രതിമാസം 3,000 രൂപ; 'ഭരോസ' പദ്ധതി പ്രഖ‍്യാപിച്ച് സുവേന്ദു സർക്കാർ

''30 ദിവസത്തിനുള്ളിൽ പനി ബാധിച്ച് മരിച്ചത് 87 പേർ, വിടുവായത്തം നിർത്തി വകുപ്പിനെ നയിക്കൂ'': വീണാ ജോർജ്