രോഹിത് ശർമ

 
Sports

രോഹിത് ശർമയ്ക്ക് തിരിച്ചടി; ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തി ന‍്യൂസിലൻഡ് താരം

ആദ‍്യമായിട്ടാണ് ഡാറി മിച്ചൽ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്

Aswin AM

ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത‍്യൻ സ്റ്റാർ ബാറ്റർ രോഹിത് ശർമയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. 782 റേറ്റിങ് പോയിന്‍റുമായി രോഹിത്തിനെ പിന്തള്ളി ന‍്യൂസിലൻഡ് താരം ഡാറി മിച്ചൽ ഒന്നാം സ്ഥാനത്തെത്തി.

ഓസീസിനെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറി ഉൾപ്പടെ തകർപ്പൻ‌ പ്രകടനം പുറത്തെടുത്തതിനു പിന്നാലെയാണ് താരത്തിന് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നത്. നിലവിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന രോഹിത്തിനു പുറമെ ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരാണ് പട്ടികയിൽ ആദ‍്യ പത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു ഇന്ത‍്യൻ താരങ്ങൾ.

ഡാറി മിച്ചൽ

വെസ്റ്റ് ഇൻഡീസിനെതിരേ നേടിയ സെഞ്ചുറിയാണ് ഡാറി മിച്ചലിന് ഐസിസി റാങ്കിങ്ങിൽ സ്ഥാനകയറ്റം ലഭിക്കാൻ സഹായകരമായത്. ആദ‍്യമായിട്ടാണ് ഡാറി മിച്ചൽ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.

ന‍്യൂസിലൻഡിനു വേണ്ടി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ഡാറി മിച്ചൽ. മുൻപ് 1979ൽ ഗ്ലെൻ ടർണർ മാത്രമാണ് ന‍്യൂസിലൻഡിനു വേണ്ടി ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്.

മാർ‌ട്ടിൻ ക്രോ, നഥാൻ ആസ്റ്റൽ, കെയ്ൻ വില‍്യംസൺ, റോസ് ടെ‌യ്‌ലർ, ബ്രണ്ടൻ മക്കല്ലം, എന്നിങ്ങനെ മികച്ച താരങ്ങളുണ്ടായിട്ടും ആർക്കും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.

''പറയാനുള്ളത് നേതൃത്വത്തോട് പറയും''; ദുബായിലെ ചർച്ച മാധ‍്യമ സൃഷ്ടിയെന്ന് തരൂർ

സിംബാബ്‌വെയെ എറിഞ്ഞിട്ടു; സൂപ്പർ സിക്സ് പോരിൽ ഇന്ത‍്യക്ക് അനായാസ ജയം

സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കാറിൽ പൊലീസുകാരുടെ പരസ‍്യ മദ‍്യപാനം; വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ തീരുമാനം

നാലാം ടി20യിൽ സഞ്ജു കളിക്കുമോ‍?