അടിച്ചു കേറി വാ.. വാ.. വാ വാ താമരപ്പെണ്ണേ; മലയാളി താരങ്ങളുടെ റീലുമായി ഐസിസി 
Sports

അടിച്ചു കേറി വാ.. വാ.. വാ വാ താമരപ്പെണ്ണേ; മലയാളി താരങ്ങളുടെ റീലുമായി ഐസിസി | Video

ആദ്യമായാണ് ഐസിസി വനിതാ ടി 20 ലോകകപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടുന്നത്.

ദുബായ്: വനിതാ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിൽ നിർണായക പങ്കു വഹിച്ച മലയാളി താരങ്ങളെ ഉൾപ്പെടുത്തി വീഡിയോ പുറത്തു വിട്ട് ഐസിസി. പാക്കിസ്ഥാനെതിരേ വിജയം നേടുമ്പോൾ മലയാളി താരം സജന സജീവനായിരുന്നു ക്രീസിൽ ഉണ്ടായിരുന്നു. എട്ട് പന്തിൽ രണ്ട് റൺസാണ് വിജയത്തിനാവശ്യം. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ റിട്ടയേഡ് ഹർട്ടായതിനു പിന്നാലെയാണ് സജന ക്രീസിലെത്തിയത്.

ഒരു പന്തിൽ ഫോർ നേടി സജന ടീമിന്‍റെ വിജയം ഉറപ്പാക്കി. ഫോർ നേടിയതിനു ശേഷം സജന പവലിയനിലേക്ക് മടങ്ങുമ്പോൾ മറ്റൊരു മലയാളി താരമായ ആശ ശോഭന അഭിനന്ദിക്കാനെത്തിയതാണ് ഐസിസി വിഡിയോയിലൂടെ പങ്കു വച്ചിരിക്കുന്നത്. അടിച്ചു കേറി വാ എന്ന ഹിറ്റ് ഡയലോഗോടു കൂടിയാണ് ആശ സജനയെ സ്വീകരിക്കുന്നത്. സജനയും ഡയലോഗ് ആവർത്തിക്കുന്നുണ്ട്.

ഈ രംഗത്തെയാണ് അടിച്ചു കേറി വാ എന്ന ഡയലോഗ് കൂടി ബാക് ഗ്രൗണ്ടിൽ ചേർത്ത് മോളിവുഡ് സ്റ്റാർ എന്ന പേരിൽ ഐസിസി പങ്കു വച്ചിരിക്കുന്നത്. മറ്റു ടീമംഗങ്ങളുടെ ആഘോഷവും വീഡിയോയിലുണ്ട്. ആദ്യമായാണ് ഐസിസി വനിതാ ടി 20 ലോകകപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടുന്നത്.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

സംരക്ഷണം ആവശ‍്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം; എന്ത് ശാരിരീക ഭീഷണിയാണ് നേരിട്ടതെന്ന് ഹൈക്കോടതി

മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് 30 ലക്ഷം കവർന്നു; പേടിഎം ജീവനക്കാർ അറസ്റ്റിൽ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു