ഐസിസി ടെസ്റ്റ് റാങ്കിങ്ങ്; ടോപ്പ് 10 ൽ ഇടം നേടി ഇന്ത‍്യൻ താരങ്ങൾ 
Sports

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്; ടോപ്പ് 10 ൽ ഇടം നേടി ഇന്ത‍്യൻ താരങ്ങൾ

പട്ടികയിൽ ഇന്ത‍്യൻ താരങ്ങളാണ് മുന്നിൽ

Aswin AM

ന‍്യൂഡൽഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ‍്യ പത്തിൽ മുന്നേറ്റവുമായി ഇന്ത‍്യൻ താരങ്ങൾ. ഓപ്പണിംഗ് ബാറ്റർ യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, എന്നിവരാണ് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കിയത്. ബൗളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികയിൽ ഇന്ത‍്യൻ താരങ്ങളാണ് മുന്നിൽ. ബാറ്റർമാരുടെ പട്ടികയിൽ വിരാട് കോലി എട്ടാം സ്ഥാനത്തേക്കും ജയ്‌സ്വാൾ ഏഴാം സ്ഥാനത്തേക്കും മുന്നേറി. അതേസമയം ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമ്മ ആറാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. 881 റേറ്റിങ്ങ് പോയിന്‍റോടെ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമത്. ന്യൂസിലാന്‍റ് ക‍്യാപ്റ്റൻ കെയ്ൻ വില്ല‍്യംസണാണ് രണ്ടാം സ്ഥാനത്ത്.

ടെസ്റ്റിൽ ബൗളർമാരുടെ പട്ടികയിലാവട്ടെ രവിചന്ദ്രൻ അശ്വിനാണ് ഒന്നാം സ്ഥാനത്ത്. ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തും രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തുമാണ്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയാണ് മുന്നിൽ. തൊട്ടുതാഴെ രവിചന്ദ്രൻ അശ്വിനും ആറാം സ്ഥാനത്ത് അ‍ക്ഷർ പട്ടേലുമുണ്ട്.

അണ്ടർ 19 ഏഷ‍്യകപ്പിൽ ഇന്ത‍്യക്ക് തോൽവി; കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ

മെസിയെ ഇന്ത‍്യയിലെത്തിക്കാൻ ചെലവാക്കിയത് കോടികൾ

ചാലക്കുടിയിൽ രക്ത‌സാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ; റദ്ദാക്കി വരണാധികാരി

ഗണഗീതം ആലപിച്ച് ബിജെപിക്കാർ, വന്ദേമാതരം പറഞ്ഞ് ശ്രീലേഖ; തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചെയ്തത് 100 പേർ

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന