Sports

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: തലപ്പത്ത് ഇന്ത്യ

പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍

Renjith Krishna

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പുതുക്കിയ റാങ്കിങ് പ്രകാരം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യ തലപ്പത്ത്. റാങ്കിങ്ങില്‍ ഒന്നാമതുണ്ടായിരുന്ന ന്യൂസിലന്‍ഡ്, ഓസ്ട്രേലിയയോട് പരാജയപ്പെട്ടതോടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കു പോയി. ഇതോടെ ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.64.58 ആണ് ഇന്ത്യയുടെ പോയിന്‍റ് ശരാശരി.

ന്യൂസിലന്‍ഡ് 60.00 പോയിന്‍റ് ശരാശരിയോടെ രണ്ടാമത്. 59.09 പോയിന്‍റ് ശരാശരിയോടെ ഓസ്ട്രേലിയ മൂന്നാംസ്ഥാനത്ത് തുടരുന്നു. ബംഗ്ലാദേശാണ് നാലാംസ്ഥാനത്ത്. പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യക്ക് റാങ്കിങ്ങില്‍ കരുത്തായത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 3-1ന് ഇന്ത്യ പരമ്പര നേടി.

മാര്‍ച്ച് ഏഴുമുതല്‍ ധര്‍മശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റ് കൂടി ജയിച്ച് റാങ്കിങ്ങിലെ ആധിപത്യം ഉറപ്പിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. പോയിന്‍റ് നിലയില്‍ കയറ്റവുമുണ്ടാകും.

ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി

ഹെനിൽ പട്ടേലിന് 5 വിക്കറ്റ്; അണ്ടർ 19 ലോകകപ്പിൽ അമെരിക്കയെ എറിഞ്ഞിട്ട് ഇന്ത‍്യ

മന്ത്രിക്ക് എസ്കോർട്ട് പോവണമെന്ന് അജിത്കുമാർ നിർദേശിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് എം.ബി. രാജേഷ്

ബലാത്സംഗക്കേസ്; രാഹുലിനെ ജയിലിലേക്ക് മാറ്റി, മുട്ടയെറിഞ്ഞ് പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ

പെട്രോൾ-ഡീസൽ വാഹനങ്ങൾ ഇലക്‌ട്രിക് വാഹനമാക്കി മാറ്റാം; ഒരു വണ്ടിക്ക് 50,000 രൂപ, പുതിയ ഇവി പോളിസി