ഇന്ത‍്യൻ ക്രിക്കറ്റ് ടീം

 
Sports

നയതന്ത്ര ബന്ധത്തിന്‍റെ 75ാം വാർഷികം; ഇന്ത‍്യയും ജപ്പാനും ടി20 മത്സരം കളിക്കും

ഇന്ത‍്യൻ സമയം രാവിലെ 9:30യ്ക്ക് സുസുക്കി കപ്പ് ആരംഭിക്കും

Aswin AM

ന‍്യൂഡൽഹി: നയതന്ത്ര ബന്ധത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഇന്ത‍്യ ജപ്പാനെതിരേ ടി20 മത്സരം കളിക്കാനൊരുങ്ങുന്നു. ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ സെപ്റ്റംബർ 22നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

ബിസിസിഐ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉച്ചകോടിയിൽ എത്തിയ ധാരണയെ തുടർന്നാണ് മത്സരം നടക്കുന്നത്. ഇന്ത‍്യൻ സമയം രാവിലെ 9:30യ്ക്ക് സുസുക്കി കപ്പ് ആരംഭിക്കും.

ചരിത്രത്തിലാദ‍്യമായാണ് സീനിയർ ഇന്ത‍്യൻ ടീം ജപ്പാനെതിരേ ക്രിക്കറ്റിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്. 2036ൽ ഒളിമ്പിക് പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത‍്യ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഏഷ‍്യൻ ഗെയിംസിന് മുന്നോടിയായിട്ടാണ് മത്സരമെന്നതിനാൽ ഇന്ത‍്യൻ ടീമിന് വളരെയധികം ഗുണകരമാകും. സെപ്റ്റംബർ 28നാണ് ഏഷ‍്യൻ ഗെയിംസിൽ ഇന്ത‍്യയുടെ ആദ‍്യ മത്സരം നടക്കുന്നത്. ടി20 ക്രിക്കറ്റ് റാങ്കിങ്ങിൽ 41ാം സ്ഥാനത്തുള്ള ജപ്പാന് ലോക ഒന്നാം നമ്പർ ടീമായ ഇന്ത‍്യയോട് ഏറ്റുമുട്ടാനുള്ള വലിയ അവസരമാണ് വന്നെത്തിയിരിക്കുന്നത്.

ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാനത്താവളത്തിൽ വെള്ളം കയറി|Video

എട്ടാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് 12,000 രൂപ സ്കോളർഷിപ്പ്, അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയടിച്ച് പൊളിച്ച ഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ

കശ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

മട്ടാഞ്ചേരിയിൽ വൻ രാസലഹരി വേട്ട; രണ്ട് കിലോ എംഡിഎംഎ പിടിച്ചെടുത്തു, എത്തിച്ചത് എയർകൂളറിൽ ഒളിപ്പിച്ച്