Sports

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ്; കളികാണാൻ ഇരു പ്രധാനമന്ത്രിമാരും

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. കളി ആരംഭിച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: അഹമ്മദാബാദിലെ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആദ്യ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസും കളികാണാനെത്തി. പ്രത്യേക രഥത്തിലേറിയ ഇരു പ്രധാനമന്ത്രി കളിക്കളത്തിന് ചുറ്റും വലയം വച്ച് കാണികളെ അഭിസംബോധന ചെയ്തു.

സ്റ്റേഡിയത്തിലെത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീനെ നരേന്ദ്രമോദി സ്വീകരിച്ചു. തുടർന്ന് ഇരു പ്രധാനമന്ത്രിമാരും ചേർന്ന് രോഹിത് ശർമ്മയ്ക്കും സ്റ്റീവ് സ്മിത്തിനും തൊപ്പി കൈമാറി.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. കളി ആരംഭിച്ചു. ഈ ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ചാ​ല്‍ ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ഫൈ​ന​ലി​ലെ​ത്താ​ന്‍ ഇ​ന്ത്യ​ക്ക് സാ​ധി​ക്കും. അ​തു​കൊ​ണ്ട് തന്നെ ജീ​വ​ൻ മ​ര​ണ പോ​രാ​ട്ടം ത​ന്നെ ഇ​ന്ത്യ​ക്ക് ന​ട​ത്തേ​ണ്ടി​വ​രും.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി