ഇന്ത‍്യ - ഓസ്ട്രേലിയ ഒന്നാം ടി20 മത്സരം ഉപേക്ഷിച്ചു
കാൻബെറ: കനത്ത മഴയെത്തുടർന്ന് ഇന്ത്യ - ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ ആദ‍്യ മത്സരം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ 9.4 ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തിരുന്നു.
ഇതിനിടെ രണ്ടാം തവണയും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. 24 പന്തിൽ 39 റൺസുമായി ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവും 20 പന്തിൽ 37 റൺസുമായി ശുഭ്മൻ ഗില്ലുമായിരുന്നു ക്രീസിൽ.
ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയുടെ വിക്കറ്റ് മാത്രമാണ് ടീമിനു നഷ്ടമായത്. 14 പന്തിൽ നിന്നു 19 റൺസ് നേടിയാണ് താരം മടങ്ങിയത്. നേഥൻ എല്ലിസിനായിരുന്നു വിക്കറ്റ്. മത്സരം ആരംഭിച്ച് 5 ഓവർ പിന്നിട്ടപ്പോൾ മഴയെത്തിയതിനെത്തുടർന്ന് മത്സരം 18 ഓവറായി ചുരുക്കിയിരുന്നു.
ടീമുകൾ ഇങ്ങനെ:
ഇന്ത്യ- അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അക്ഷർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയ- മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയ്നിസ്, ജോഷ് ഫിലിപ്പ്, സേവ്യർ ബാർട്ട്ലറ്റ്, നേഥൻ എല്ലിസ്, മാത്യു കുൻഹേമൻ, ജോഷ് ഹേസൽവുഡ്.