ഇന്ത‍്യൻ ക്രിക്കറ്റ് ടീം

 
Sports

'ലങ്കൻ മണ്ണിൽ വീണ്ടുമൊരു സ്പിൻ പരീക്ഷണം'; പരമ്പര പിടിക്കാൻ ഗില്ലിന്‍റെ ഇന്ത‍്യ ഇറങ്ങുന്നു

ശ്രീലങ്കയ്ക്കെതിരായ ഇന്ത‍്യൻ ടീമിന്‍റെ ടെസ്റ്റ് പരമ്പരയ്ക്ക് ഓഗസ്റ്റ് 15ന് തുടക്കമാകും

Aswin AM

ന‍്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ ടെസ്റ്റ് പരമ്പരയ്ക്ക് ഓഗസ്റ്റ് 15ന് തുടക്കമാകും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിന്‍റെ ഭാഗമായ ഈ പരമ്പരയുടെ വിവരങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടു. ആദ‍്യ ടെസ്റ്റ് ശ്രീലങ്കയിലെ ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 15നും രണ്ടാം മത്സരം കൊളംബോയിലെ എസ്എസ്‌സി സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 23നും ആരംഭിക്കും.

രണ്ടു തവണ ഫൈനലിൽ പ്രവേശിച്ചെങ്കിലും ഇന്ത‍്യയ്ക്ക് ഇതുവരെ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. നിലവിൽ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത‍്യ. എന്നാൽ, ആ മത്സരം ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെറെ ഭാഗമായിരുന്നില്ല.

അതേസമയം, ശ്രീലങ്കൻ പര‍്യടനത്തിനു ശേഷം ഇന്ത‍്യ ഈ വർഷം നവംബർ - ഡിസംബർ മാസങ്ങളിൽ ന‍്യൂസിലൻഡുമായും ഏറ്റുമുട്ടും. ഇതിനു മുൻപായി ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള നീലപ്പട ഇംഗ്ലണ്ടിൽ 2-2ന് പരമ്പര സമനില പിടിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത‍്യയ്ക്ക് പരമ്പര നഷ്ടമായത് വലിയ തിരിച്ചടിയായി. ഇതോടെ ഇന്ത‍്യൻ ബാറ്റർമാർക്ക് സ്പിന്നർമാരെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്ന് വലിയ തോതിൽ വിമർശനവും ഉയർന്നിരുന്നു.

ശ്രീലങ്കയിൽ ശ്രീലങ്കൻ സ്പിന്നർമാരെ നേരിടുക എന്നത് ഇന്ത‍്യയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും. അവസാനമായി 2017ലാണ് ഇന്ത‍്യ ശ്രീലങ്കയിൽ പര‍്യടനം നടത്തിയത്. അന്ന് 3-0ന് ഇന്ത‍്യ പരമ്പര തൂത്തുവാരിയിരുന്നു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ