.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഓസ്ട്രേലിയക്കെതിരേ ദീപ്തി ശർമയുടെ സ്ലോഗ് സ്വീപ്പ്. 
Sports

ഇന്ത്യൻ വനിതകൾ 406; ഓസ്ട്രേലിയക്കെതിരേ 187 റൺസ് ലീഡ്

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് ആദ്യ ദിവസം തന്നെ 219 റണ്‍സില്‍ അവസാനിച്ചിരുന്നു

MV Desk

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ വനിതകൾക്ക് 187 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തിരുന്ന ഇന്ത്യക്ക് മൂന്നാം ദിവസം രാവിലെ 30 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമായി. 406 റൺസിനാണ് ഇന്ത്യ ഓൾഔട്ടായത്.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് ആദ്യ ദിവസം തന്നെ 219 റണ്‍സില്‍ അവസാനിച്ചിരുന്നു. മൂന്നാം ദിവസം രാവലെ 70 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ 8 റൺസ് കൂടി കൂട്ടിച്ചേർത്തു. 33 റണ്‍സുമായി തുടങ്ങിയ പൂജ വസ്ത്രകാർ 47 റൺസിനും പുറത്താി. നേരത്തെ സ്മൃതി മന്ഥാനയും (74) ജെമീമ റോഡ്രിഗ്സും (73) റിച്ച ഘോഷും (52) അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു.

ഓസ്ട്രേലിയയ്ക്കുവേണ്ടി ആഷ്ലി ഗാര്‍ഡ്നര്‍ നാല് വിക്കറ്റുനേടി. കിം ഗാര്‍ത്ത്, അന്നബെൽ സുതർലാൻഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് ജെസ് ജോനാസെന്‍ സ്വന്തമാക്കി.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ