ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർമാരായി
മുംബൈ: ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി സ്പോൺസർമാരായി. അപ്പോളോ ടയേഴ്സാണ് ഇന്ത‍്യൻ ടീമിന്‍റെ പുതിയ ജേഴ്സി സ്പോൺസർമാർ. 2027 വരെയുള്ള കരാർ ബിസിസിഐ ഒപ്പുവച്ചു.
ഇന്ത‍്യയുടെ ഓരോ മത്സരത്തിനും അപ്പോളോ ടയേഴ്സ് ബിസിസിഐക്ക് 4.5 കോടി രൂപ വീതം നൽകും. നിലവിൽ ഏഷ‍്യ കപ്പ് ടൂർണമെന്‍റ് കളിക്കുന്ന ഇന്ത‍്യൻ ടീമിന് സ്പോൺസർമാരില്ല.
ഓൺലൈൻ ഗെയിമിങ് ആപ്പായിരുന്ന ഡ്രീം ഇലവനായിരുന്നു മുൻപ് ഇന്ത‍്യയുടെ ജേഴ്സി സ്പോൺസർ. 3 വർഷം നീണ്ടു നിന്ന കരാർ അടുത്തിടെയാണ് ബിസിസിഐ അവസാനിപ്പിച്ചത്.
പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിങ് ഇടപാടുകളും നിരോധിച്ചുകൊണ്ടുള്ള പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ പാർലമെന്‍റിൽ പാസാക്കിയതിനെത്തുടർന്നായിരുന്നു കരാറിൽ നിന്നും ഡ്രീം ഇലവൻ പിന്മാറിയത്.