indian cricket team
ന‍്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യൻ ടീമിന് തിരിച്ചടി. പാക്കിസ്ഥാനും താഴെ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത‍്യ പിന്തള്ളപ്പെട്ടു. 52 റേറ്റിങ് പോയിന്‍റുകളാണ് നിലവിൽ ഇന്ത‍്യക്കുള്ളത്. 48.15 ആണ് ഇന്ത‍്യൻ ടീമിന്‍റെ വിജയശതമാനം.
2025-2027 ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിൽ 9 മത്സരങ്ങളാണ് ഇന്ത‍്യ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതിൽ നാലു തോൽവിയും നാലു ജയവും ഒരു സമനിലയും ഉൾപ്പെടുന്നു. അതേസമയം, ദക്ഷിണാഫ്രിക്ക പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തി. ശക്തരായ ഓസ്ട്രേലിയയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ശ്രീലങ്കയും നാലാം സ്ഥാനത്ത് പാക്കിസ്ഥാനുമാണുള്ളത്. ഇനി ശ്രീലങ്കയാണ് ടെസ്റ്റ് ചാംപ‍്യൻഷിപ്പിന്‍റെ ഭാഗമായുള്ള പരമ്പരയിൽ ഇന്ത‍്യയുടെ എതിരാളികൾ. ശ്രീലങ്കയിൽ വച്ചുതന്നെയാണ് മത്സരം നടക്കുക.