ടീം ഇന്ത‍്യ
കോൽക്കത്ത: കോൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരേ 30 റൺസിന് പരാജയപ്പെട്ടതിനു പിന്നാലെ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യക്ക് തിരിച്ചടി. തോൽവിയറിഞ്ഞതിനു പിന്നാലെ ഇന്ത‍്യ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 8 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും നാലു ജയവും മൂന്നു തോൽവിയും ഒരു സമനിലയും നേരിട്ട ഇന്ത‍്യക്ക് നിലവിൽ 54.17 പോയിന്‍റ് ശതമാനമുണ്ട്.
അതേസമയം, ദക്ഷിണാഫ്രിക്ക പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. മൂന്നു മത്സരങ്ങളിൽ തോൽവിയറിയാത്ത ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ശ്രീലങ്കയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.