മാനുവൽ ഫ്രെഡറിക്
ബംഗളൂരു: ഇന്ത‍്യൻ ഹോക്കി ഇതിഹാസം മാനുവൽ ഫ്രെഡറിക് അന്തരിച്ചു. രാവിലെയോടെ ബംഗളൂരുവിൽ വച്ചായിരുന്നു അന്ത‍്യം. 78 വയസായിരുന്നു. കണ്ണൂർ ബർണശേരി സ്വദേശിയായ മാനുവൽ ഒളിംപിക്സ് മെഡൽ നേടുന്ന ആദ‍്യ മലയാളി താരമാണ്.
1972ലെ മ‍്യൂണിക് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത‍്യൻ ടീമിന്‍റെ ഗോൾ കീപ്പറായിരുന്നു മാനുവൽ. 1973 ഹോളൻഡ് ലോകകപ്പിലും 1978 അർജന്‍റീന ലോകകപ്പിലും ഉൾപ്പടെ 7 വർഷകാലം മാനുവൽ ഇന്ത‍്യക്കു വേണ്ടി കളിച്ചു.