ഐപിഎൽ താര ലേലം വിദേശത്ത്.
ന്യൂഡൽഹി: അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലം ഡിസംബർ മധ്യത്തോടെ അബുദാബിയിൽ നടത്തുമെന്ന് ബിസിസിഐ.
തുടർച്ചയായ മൂന്നാം വർഷമാണ് വിദേശത്ത് ഐപിഎൽ ലേലം നടത്തുന്നത്. 2023ൽ യുഎഇയിലെ തന്നെ ദുബായിലും, 2024ൽ സൗദി അറേബ്യയിലെ ജിദ്ദയിലുമായിരുന്നു ലേലം.
മെഗാ ലേലമാണ് ജിദ്ദയിൽ നടത്തിയത്. ഇത്തവണ മിനി ലേലം മാത്രമായിരിക്കും. ഡിസംബർ 15, 16 തീയതികളിലായി നടത്താനാണ് നിലവിലുള്ള ധാരണ.