ipl punjab kings vs kolkata knight riders match updates

 
Sports

ഈഡൻ ഗാർഡൻസിൽ കത്തിക്കയറി പ്രിയാംശും, പ്രഭ്‌സിമ്രാനും; കളി മഴയെടുത്തു

പ്രിയാംശും പ്രഭ്‌സിമ്രനും നൽകിയ മികച്ച തുടക്കം പഞ്ചാബിനെ കൂറ്റൻ സ്കോറിലെത്തിച്ചു. പക്ഷേ, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ഓവർ കളിച്ചപ്പോഴേക്കും മഴയെത്തി.

കോൽക്കത്ത: ഐപിഎല്ലിൽ പഞ്ചാബ് കിങ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു. 202 റൺസ് വിജയലക്ഷ‍്യം തേടിയിറങ്ങിയ കോൽക്കത്തയുടെ ഇന്നിങ്സ് ഒരോവറിൽ ഏഴു റൺസിലെത്തിയപ്പോഴാണ് മഴയെത്തിയത്.

നേരത്തെ, കോൽക്കത്തക്കെതിരേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. മികച്ച തുടക്കമാണ് ഓപ്പണർന്മാരായ പ്രിയാംശ് ആര‍്യയും പ്രഭ്സിമ്രൻ സിങ്ങും ടീമിനു നൽകിയത്.

ആദ‍്യ 8 ഓവർ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ടീം സ്കോർ 71 റൺസ് നേടി. പ്രിയാംശ് ആര‍്യ 35 പന്തിൽ 69 റൺസ് നേടിയപ്പോൾ പ്രഭ്സിമ്രൻ സിങ് 49 പന്തിൽ 83 റൺസ് നേടി. പ്രിയാംശും പ്രഭ്സിമ്രനും ചേർന്ന് കോൽക്കത്തൻ ബൗളിങ് നിരയെ തകർത്തു.

ഓപ്പണിങ് കൂട്ടുകെട്ട് 120 റൺസിൽ നിൽക്കെ പേസർ ആന്ദ്രെ റസൽ പ്രിയാംശിനെ മടക്കി കൂട്ടുകെട്ട് തകർത്തുവെങ്കിലും പ്രഭ്സിമ്രൻ ഒരു വശത്ത് നിന്നും ആക്രമണം തുടർന്ന് ടീം സ്കോർ 150 കടത്തി.

ഇതിനിടെ പ്രഭ്സിമ്രൻ സിങ്ങിനെ വൈഭവ് അറോറ മടക്കി. പിന്നാലെയെത്തിയ നായകൻ ശ്രേയസ് അയ്യർക്ക് 25 റൺസ് മാത്രമെ നേടാനായുള്ളൂ. ഗ്ലെൻ മാക്സ്‌വെൽ (7), മാർക്കോ യാൻസൻ (3) എന്നിവർ‌ നിരാശപ്പെടുത്തി. ആറാം വിക്കറ്റിൽ ക്രീസിലെത്തിയ ജോഷ് ഇംഗ്ലീഷ് 6 പന്തിൽ നിന്നും 11 റൺസ് നേടി. കോൽക്കത്തയ്ക്കു വേണ്ടി വൈഭവ് അറോറ രണ്ടും വരുൺ ചക്രവർത്തി, ആന്ദ്രെ റസൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം