ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ബംഗളൂരു 
Sports

ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ബംഗളൂരു|Video

ഹെസൂസ് ഹിമെനെ ഇൻജുറി ടൈമിൽ പെനൽറ്റിയിൽ നേടിയ ഒറ്റ ഗോൾ മാത്രം ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.

നീതു ചന്ദ്രൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ബംഗളൂരു എഫ്സി.ബംഗളൂരുവിന്‍റെ എഡ്ഗാർ മെൻഡസിന്‍റെ ഇരട്ടഗോളും ഹോർഹെ പെരേര ഡയസിന്‍റെ ഒരു ഗോളും ചേർന്നാണ് ബ്ലാസ്റ്റേഴ്സിന് വമ്പൻ പരാജയം നൽകിയത്. ഹെസൂസ് ഹിമെനെ ഇൻജുറി ടൈമിൽ പെനൽറ്റിയിൽ നേടിയ ഒറ്റ ഗോൾ മാത്രം ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.

സീസണിലെ ആറു കളികളിൽ നിന്ന് അഞ്ചാം ജയമാണിപ്പോൾ ബംഗളൂരു നേടിയിരിക്കുന്നത്.

ഒരു സമനിലയടക്കം നിലവിൽ 16 പോയിന്‍റ് ബംഗളൂരുവിന് സ്വന്തമാണ്. ആറു കളികൾക്കിടെ രണ്ടു തോൽവികൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് 8 പോയിന്‍റാണ് ഉള്ളത്.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി