.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം പാദത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി സ്വന്തം തട്ടകത്തില്‍. താരതമ്യേന ദുര്‍ബലരായ പഞ്ചാബ് എഫ്സിയെ കലൂര്‍ അന്താരാഷ്്ട്ര സ്റ്റേഡിയതത്തില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നേരിടും. ആദ്യ ഘട്ടത്തില്‍ ഉജ്ജ്വല ഫോമിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍, രണ്ടാം ഘട്ടത്തിലെ ആദ്യമത്സരത്തില്‍ മിന്നുന്ന ഫോമിലുള്ള ഒചിഷ എഫ്സിയോട് എവേ മത്സരത്തില്‍ തോറ്റു. ജനുവരിയില്‍ നടന്ന കലിംഗ സൂപ്പര്‍ കപ്പില്‍ സെമിപോലും കാണാതെ പുറത്തായതിനു പിന്നാലെയായിരുന്നു ഈ തോല്‍വിയും.
എന്നാല്‍, ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് പോയിന്റ് നിലയില്‍ കുതിപ്പുണ്ടാക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. തന്ത്രങ്ങളോതാന്‍ ആശാന് വുകമാനോവിച്ച് തന്നെ എത്തിയിട്ടുണ്ട്. എന്നാല്‍, പരുക്കാണ് ടീം മാനെജ്മെന്റിനെ അലട്ടുന്ന കാര്യം. ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സിനെ മുന്നോട്ടു നയിച്ച മധ്യനിരയിലെ സൂപ്പര്‍ താരം അഡ്രിയന്‍ ലൂണ ശസ്ത്രക്രിയയ്ക്കു വിധേയനായി. അദ്ദേഹത്തിന് ഈ സീസണ് മുഴുവന്‍ നഷ്ടമാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, മാര്‍ച്ചില്‍ ലൂണ മടങ്ങിയെത്തുമെന്ന് വുകമാനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ടീമിന് ആത്മവിശ്വാസം പകരുന്നു. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ പരാജയം. സ്വന്തം മൈതാനത്ത് പഞ്ചാബ് എഫ്സിക്കെതിരെ വിജയവഴിയില്‍ തിരിച്ചെത്താമെന്നാണ് ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷ.
15 മത്സരങ്ങളില്‍നിന്ന് 31 പോയിന്റുള്ള ഒഡീഷയാണ് ഇപ്പോള്‍ പോയിന്റ് നിലയില്‍ മുന്നില്‍. 12 കളികളില്‍നിന്ന് 28 പോയിന്റുള്ള ഗോവ രണ്ടാമതും 13 കളികളില്‍നിന്ന് 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതും. ഇന്നു ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാകും.ഒഡീഷയ്ക്കെതിരായ മത്സരത്തില്‍ കളിച്ച ടീമില്‍ നിര്‍ണായക മാറ്റങ്ങളുമായാകും മഞ്ഞപ്പട പഞ്ചാബിനെ നേരിടുക.മലയാളി താരം സച്ചിന് സുരേഷ് തന്നെയാകും പഞ്ചാബ് എഫ്സിക്കെതിരെയും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കുക.പ്രതിരോധത്തില്‍, റൈറ്റ് ബാക്കായി പ്രീതം കോട്ടാലും ലെഫ്റ്റ് ബാക്കായി നവോച്ച സിങ്ങുമെത്തുമ്പോള് സെന്‍ട്രല്‍ ഡിഫന്‍സില്‍ അണിനിരക്കുക ക്രൊയേഷ്യന്‍ താരം മാര്‍കോ ലെസ്കോവിച്ചും മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിമധ്യനിര താരം ജീക്സണ് സിങ് ആദ്യ ഇലവനില്‍ കണ്ടേക്കില്ല. മലയാളി താരങ്ങളായ മൊഹമ്മദ് അസര്‍, മൊഹമ്മദ് ഐമന്, ഡാനിഷ് ഫാറൂഖ് എന്നിവര്‍ മധ്യനിരയിലുണ്ടാകും. കഴിഞ്ഞ കളിയില്‍ സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ടായിരുന്ന ജാപ്പനീസ് താരം ഡൈസുകെ സകായി പുറത്തായേക്കും. പകരം ടീമിന്റെ പുതിയ സൈനിങ്ങായ ലിത്വാനിയന്‍ താരം ഫെഡോര്‍ സെര്‍നിച്ചാകും സ്റ്റാര്‍ട്ടിങ് ഇലവനില്‍.
വലിയ പ്രതീക്ഷകളോടെ ടീമിലെത്തിയ സെര്‍നിച്ചിന് കൊച്ചിയില്‍ കളിക്കാന്‍ അവസരം ഒരുങ്ങുന്ന ആദ്യ മത്സരം കൂടിയാണിത്.മുന്നേറ്റനിരയില്‍, കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന കെ.പി. രാഹുല്‍ കളിക്കുമെന്നുറപ്പായിട്ടുണ്ട്. മലയാളി താരം നിഹാല്‍ സുധീഷിന് പകരമായിരിക്കും രാഹുല്‍ വരുന്നത്. . ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസും മുന്നേറ്റ നിരയിലെത്തും.
ഈ സീസണിലെ മിന്നും ഫോം പഞ്ചാബ് എഫ്സിക്കെതിരെയും തുടരാന്‍ ദിമിക്ക് കഴിഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകും. എട്ട് ഗോളുകളുമായി ലീഗിന്റെ ഗോള്‍വേട്ടയില്‍ രണ്ടാമതാണ് ദിമിത്രിയോസ്.പോയിന്റ് നിലയില്‍ പഞ്ചാബ് 11-ാമതാണ്. 13 കളികളില്‍നിന്ന് 11 പോയിന്റാണ് അവര്‍ക്കുള്ളത്. എന്നാല്‍, വമ്പന്മാരെ അട്ടിമറിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് അവര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്.-