ജെയ്ക് ലഷ് മക്രം
ജയ്പൂർ: ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്‍റെ സിഇഒ സ്ഥാനം ജെയ്ക് ലഷ് മക്രം രാജിവച്ചു. രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് ജെയ്ക് ലഷ് മക്രവും രാജി വച്ചിരിക്കുന്നത്.
2017ലായിരുന്നു മക്രം ടീമിന്‍റെ ജനറൽ മാനേജറായത്. 2021 മുതൽ സിഇഒയായി പ്രവർത്തിച്ചു. നായകൻ സഞ്ജു സാംസൺ ടീം വിടുകയാണെന്ന പ്രചാരണങ്ങൾക്കിടെയാണ് രാജസ്ഥാൻ ടീമിൽ രണ്ടു രാജികൾ നടന്നിരിക്കുന്നത്.